Headlines

മലയാള സിനിമയിൽ സൂപ്പർ താരങ്ങൾ ആയവരും ആകാത്തവരും

സത്യൻ, നസീർ

മലയാള സിനിമയെ വാണിജ്യപരമായി മുന്നിലേക്ക് എത്തിച്ച ആദ്യത്തെ സൂപ്പർ താരമാണ് പ്രേം നസീർ. നിരവധി റെക്കോടുകളാണ് അദ്ദേഹത്തിന്റെ പേരിൽ ഉള്ളത്. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ സിനിമയിൽ നായകനായ വ്യക്തിയും, ഒരേ നായികയുമായി ഒരുപാട് സിനിമകളിൽ അഭിനയിച്ച നടനും, കൂടുതൽ ഇരട്ട വേഷങ്ങളിൽ അഭിനയിച്ച, ഒരു വർഷം 39 ലധികം സിനിമ റിലീസ് ആക്കിയ റെക്കോർഡ് എന്നിങ്ങനെ ഒരുപാട് ഉയരങ്ങൾ കീഴടക്കിയ നടനാണ് അദ്ദേഹം.



പ്രേംനസീർ സത്യൻ എന്നിവർ ത്യാഗസീമ എന്ന സിനിമയിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം. രണ്ടുപേരുടെയും കന്നി സംരംഭമായ ആ സിനിമ നിർഭാഗ്യവശാൽ റിലീസ് ആയില്ല.

പിന്നീട് അവർ രണ്ടുപേരും വ്യത്യസ്തങ്ങളായ വഴികളിലൂടെ സഞ്ചരിച്ച് സൂപ്പർതാരങ്ങളായി. രണ്ടുപേരും അങ്ങോട്ടുമിങ്ങോട്ടും ഈഗോ നോക്കാതെ ഒന്നാം നായകവേഷവും രണ്ടാം നായകവേഷവും ചെയ്തിട്ടുണ്ട്. ഒരു പരിധി കഴിഞ്ഞ് സത്യം അച്ഛൻ വേഷങ്ങളിലേക്ക് ഒതുങ്ങി. അഭിനയ ത്തിന്റെ കാര്യത്തിൽ സത്യൻ പ്രേംനസീർ നേക്കാളും ഒരു പാട് ഉയരത്തിൽ ആയിരുന്നെങ്കിലും ബോക്സോഫീസിൽ തിളങ്ങാൻ സാധിച്ചില്ല. അതോടെയാണ് സത്യന്റെ താരമൂല്യം കുറഞ്ഞു അച്ഛൻ വേഷങ്ങളിലേക്ക് ഒതുങ്ങി പോകാനും കാരണമായത്. എങ്കിലും ത്രിവേണി, ഒതേനൻ റെ മകൻ എന്നീ സിനിമകളിൽ മികച്ച പ്രകടനമാണ് സത്യൻ കാഴ്ചവച്ചത്.



വിൻസെന്റ്, സുധീർ, രാഘവൻ

പ്രേംനസീറിന് ശേഷം അടുത്ത സൂപ്പർ താരം എന്ന ലെവലിൽ എത്തുമെന്ന് എല്ലാവരും കരുതിയ നടന്മാരാണ് ഇവർ. വിൻസെന്റ് ആക്ഷൻ രംഗങ്ങളിലും പ്രണയ രംഗങ്ങളിലും ശോഭിച്ചപ്പോൾ, സുധീർ ഗാനരംഗങ്ങളിൽ മാത്രം ശോഭിച്ചു. രാഘവൻന്റെ അഭിനയം വളരെ മികച്ചതായിരുന്നു. എങ്കിലും മൂന്നുപേരും അഭിനയിച്ച സിനിമകൾ ബോക്സ് ഓഫീസിൽ പരാജയമായതിനെത്തുടർന്ന് മൂവരും മലയാളസിനിമയിൽ നിന്നും വളരെ പെട്ടെന്ന് നായകനിരയിൽ നിന്നും അപ്രത്യക്ഷരായി



മധു

സത്യന്റെ വേർപാടിനുശേഷം സൂപ്പർതാര നിരയിൽ തിളങ്ങുവാൻ ഒന്ന് പയറ്റി നോക്കിയ നടനാണ് മധു. നായകനായി ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും പ്രണയരംഗങ്ങൾ ആക്ഷൻ രംഗങ്ങൾ ഗാനരംഗങ്ങൾ എന്നിവയിൽ അമ്പേ പരാജയം ആയത് മധുവിന്റെ സൂപ്പർതാര മോഹങ്ങൾക്ക് തിരിച്ചടിയായി. എങ്കിലും അദ്ദേഹം ഒരുപാട് സിനിമകളിൽ നായകനായി അഭിനയിച്ചു. പിന്നീട് സോമൻ സുകുമാരൻ എന്നിവർ വന്നതോടെ അച്ഛൻ വേഷങ്ങളിൽ മധുവും ഒതുങ്ങി.



സോമൻ, സുകുമാരൻ

മധു എന്ന നടൻ സൂപ്പർതാര പദവിക്ക് അരികിലെത്തിയ സമയത്ത് ഉദിച്ചുയർന്ന രണ്ട് താരങ്ങളാണ് സോമനും സുകുമാരനും. അഭിനയിച്ച 90% സിനിമകളും ബി ഗ്രേഡ് മൂവീസ് ആയിരുന്നു എന്ന ഖ്യാതിയും ഇവർക്കുണ്ട്. ജയന്റെ വരവോടെ ഇരുവരും സെക്കൻഡ് റോളുകളിലേക്ക് കളിലേക്ക് ഒതുങ്ങി



ജയൻ

തുടക്കകാലത്ത് വില്ലൻ വേഷങ്ങളിൽ തിളങ്ങിയ ജയൻ, ശരപഞ്ചരം എന്ന സിനിമയിലൂടെ വേറെ ലെവൽ എത്തുകയും, പിന്നീട് നായക വേഷങ്ങൾ കിട്ടി തുടങ്ങുകയും ചെയ്തു. മലയാള സിനിമയിൽ ഏറ്റവും വേഗത്തിൽ സൂപ്പർതാരമായ ഒരേ ഒരു വ്യക്തി ഒരുപക്ഷേ ജയൻ ആയിരിക്കാം. സാഹസ രംഗങ്ങളിൽ ഒരു മടിയും കൂടാതെ അഭിനയിച്ച ജയന്റെ സിനിമകൾ കാണുവാൻ തിയേറ്ററിൽ ആളുകളുടെ പ്രവാഹമായിരുന്നു. പ്രേംനസീർ സത്യൻ എന്നിവർക്ക് ശേഷം മലയാളത്തിൽ ജയൻ സൂപ്പർ താരമായി ഉയർന്നു. തുടർന്നുണ്ടായ ഹെലികോപ്റ്റർ അപകടവും മറ്റും എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളാണ്.



മമ്മൂട്ടി

ജയന്റെ കാലഘട്ടത്തിൽ തന്നെ രവികുമാർ, രതീഷ്, രവീന്ദ്രൻ, സത്താർ, ജോസ്, ശ്രീനാഥ്, ശങ്കർ എന്നിവരൊക്കെ സൂപ്പർതാരമാകാൻ ഒരു കൈ നോക്കിയെങ്കിലും അമ്പേ പരാജയമായി. ഇവരെയൊക്കെ കടത്തിവെട്ടിയാണ് മമ്മൂട്ടി എന്ന നടൻ മലയാള സിനിമയിലേക്ക് വന്നത്. അതിരാത്രം എന്ന സിനിമയിലൂടെ പ്രേംനസീർ സത്യൻ ജയൻ എന്നിവർക്ക് ശേഷം മമ്മൂട്ടി മലയാളത്തിലെ സൂപ്പർ താരമായി മാറി. ന്യൂഡൽഹി എന്ന സിനിമയിലൂടെ മെഗാ സ്റ്റാർ എന്ന പദവിയും അലങ്കരിച്ചു.



മോഹൻലാൽ

മമ്മൂട്ടിക്കു ശേഷം അടുത്ത സൂപ്പർസ്റ്റാർ മോഹൻലാൽ തന്നെയാണെന്ന് സിനിമ മേഖലയിലുള്ളവർ എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു, വില്ലൻ വേഷങ്ങളിൽ തുടങ്ങി പിന്നീട് നായക വേഷങ്ങളിലേക്ക് കുതിച്ചു കയറിയ മോഹൻലാൽ തന്റെ ആദ്യ ആക്ഷൻ ചിത്രമായ രാജാവിന്റെ മകൻ എന്ന സിനിമയിലൂടെ ഒരുപാട് പ്രശസ്തി ഉണ്ടാക്കി. രാജാവിന്റെ മകൻ കഴിഞ്ഞു രണ്ടോ മൂന്നോ സിനിമകൾ കൂടി HiT ആയാൽ മലയാളത്തിലെ എണ്ണം പറഞ്ഞ സൂപ്പർതാരങ്ങളിൽ ഒരാൾ ആകുമെന്ന് അന്നേ IV ശശി, ഹരിഹരൻ, ജോഷി എന്നിവർ പ്രവചിച്ചു. ആ സമയത്തു കത്തി നിന്നിരുന്ന മമ്മൂട്ടിക്ക് വരെ വെല്ലുവിളി ഉയർത്താൻ കെൽപ്പുള്ള നടനാവും എന്ന സംസാരങ്ങളും ഉണ്ടായിരുന്നു. പിൽക്കാലത്ത് ചിത്രം താളവട്ടം, വന്ദനം, എന്നീ സിനിമകളിലൂടെ മോഹൻലാലും മലയാളത്തിലെ സൂപ്പർ താരമായി. കിലുക്കം, ആര്യൻ, ദേവാസുരം, ആറാംതമ്പുരാൻ നരസിംഹം എന്നീ സിനിമകളിലൂടെ വിലകൂടിയ താരവും ആയി. ദൃശ്യം, പുലിമുരുകൻ എന്നീ സിനിമകളുടെ വമ്പൻ വിജയത്തോടെ മമ്മൂട്ടിക്ക് ഒപ്പമോ അല്ലെങ്കിൽ മമ്മൂട്ടിയെക്കാളും ഒരു പടി മുകളിൽ എന്ന രീതിയിൽ ബിഗ് സ്റ്റാർ ആയി.



ജയറാം, സുരേഷ് ഗോപി, ദിലീപ്

മോഹൻലാൽ നു ശേഷം മുകേഷ് നായകനായി അഭിനയിച്ച സിനിമകൾ ഒരുപാട് ദിവസങ്ങൾ തിയേറ്ററിൽ ഓടിയെങ്കിലും, മുകേഷിനു സൂപ്പർ താരം എന്ന നിലയിൽ തിളങ്ങാൻ സാധിച്ചില്ല. സൂപ്പർതാര പദവി ജസ്റ്റ് മിസ്സ് ആയ നടൻ എന്ന രീതിയിൽ മുകേഷിനെ വിശേഷിപ്പിക്കാം. ജയറാം, സുരേഷ് ഗോപി, ദിലീപ് എന്നിവരാണ് പിന്നീട് മലയാളത്തിൽ സൂപ്പർ താര പദവി അലങ്കരിച്ച മറ്റു നടന്മാർ. പിൽക്കാലത്ത് ജയറാമും സുരേഷ് ഗോപിയും മങ്ങുകയും, ഇടയ്ക്കിടയ്ക്ക് ഓരോ സിനിമകളിൽ വന്നു മുഖം കാണിച്ചു പോവുകയും ചെയ്യുന്നു. ജയറാമിന് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവും എന്ന് ഉറപ്പില്ല. പുതിയ പ്രോജക്ടുകൾ സുരേഷ്ഗോപിക്ക് പ്രതീക്ഷകൾ നൽകുന്നതാണ്.



പ്രിത്വിരാജ്

സീനിയേഴ്സിന് ശേഷം മലയാളത്തിൽ സൂപ്പർതാര പദവി അലങ്കരിക്കുന്ന മറ്റൊരു നടനാണ് പൃഥ്വിരാജ്. ഏത് റോളുകളും അനായാസം കൈകാര്യം ചെയ്യുന്ന പൃഥ്വിരാജ് മികച്ച ഒരു സംവിധായകൻ ആണെന്ന് കൂടി തെളിയിച്ചു കഴിഞ്ഞു. കുഞ്ചാക്കോ ബോബൻ, ഫഹദ്, ജയസൂര്യ, ആസിഫ് അലി, ദുൽഖർ, നിവിൻ, ഉണ്ണി മുകുന്ദൻ, ടോവിനോ, ഷെയിൻ നിഗം എന്നിവരാണ് മലയാളത്തിൽ അടുത്ത സൂപ്പർ താര നിരയിൽ എത്തുമെന്ന് കരുതുന്ന നടന്മാർ.



Leave a Reply

Your email address will not be published. Required fields are marked *