പരീത് പണ്ടാരി എന്ന ഒറ്റ സിനിമയിലൂടെ തന്നെ പേരെടുത്ത സംവിധായകനാണ് ഗഫൂർ Y ഇല്ലിയാസ്. കലാഭവൻ ഷാജോണിനെ കേന്ദ്ര കഥാപാത്രമായി അണിയിച്ചൊരുക്കിയ ഈ സിനിമയിൽ ഒരുപാട് ആനുകാലിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. സിനിമയാണ് പ്രധാന മേഖല എങ്കിലും സാമൂഹിക പ്രശ്നങ്ങളിൽ കൃത്യമായ തന്റെ നിലപാട് വ്യക്തമാക്കുന്ന അപൂർവം ചില സംവിധായകരിൽ ഒരാളാണ് ഗഫൂർ. തന്റെ മൂന്നാമത്തെ ചിത്രമായ ചലച്ചിത്രം എന്ന സിനിമയുടെ തിരക്കുകളിലാണ് ഗഫൂർ ഇപ്പോഴുള്ളത്.
മനുഷ്യൻ ഇവിടെ ചാവാൻ കിടക്കുമ്പോഴാണ് അവന്റെയൊക്കെ ഒരു സിനിമ, ആദ്യം ജീവൻ , എന്നിട്ടല്ലെ സിനിമ, ഇത്തരം രോഷങ്ങൾക്ക് കാരണമായ കാര്യങ്ങളാണ് സംവിധായകൻ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. പോസ്റ്റ് ഇപ്രകാരം
അടഞ്ഞ് തന്നെ കിടക്കട്ടെ…..സിനിമ ഇല്ലെങ്കിലും മനുഷ്യന് ജീവിക്കാം !!!
ആദ്യം ജീവൻ , എന്നിട്ടല്ലെ സിനിമ !!!
മനുഷ്യൻ ഇവിടെ ചാവാൻ കിടക്കുംബോൾ ആണ് അവൻ്റെയൊക്കെ ഒരു സിനിമ !!!
ഇതൊക്കെ സിനിമ മേഖലയിലെ പ്രതിസന്ധികളെപറ്റി വരുന്ന വാർത്തകൾക്ക് താഴെ വരുന്ന ആസ്ഥാന കമെൻ്റുകളിൽ ചിലതാണ് !!!
ഇത്തരം രോഷങ്ങൾക്ക് പിന്നിൽ മനശാസ്ത്രപരമായ് ചിന്തിച്ചാൽ ഒരു പൊതുവായ കുശുമ്പാണ് കാരണം!!!
അത് ഒരു പക്ഷേ മമ്മൂട്ടിയോടുള്ളതാവാം…മോഹൻലാലിനോടുള്ളതാവാം…സിനിമ കൊണ്ട് പേരും പ്രശസ്തിയുമെടുത്ത മറ്റ് പലരോടുള്ളതുമാവാം !!! പക്ഷേ നമ്മൾ ഒരു കാര്യം ചിന്തിക്കേണ്ടതുണ്ട് ”അടഞ്ഞ് കിടക്കട്ടെ എന്ന് നിങ്ങൾ അരക്കിട്ട് ആവർത്തിക്കുംബോഴും” പാലിന് മുകളിലെ പാട മാറ്റുന്നത് പോലെ ഒന്ന് സിനിമക്ക് മുകളിലെ ഗ്ളാമറിനെ ഒന്ന് വകന്ന് മാറ്റി നോക്കണം!!!
വെളുപ്പിനെ 4 മണിമുതൽ പ്രൊഡക്ഷനിൽ നിന്നുള്ള ഡോറിൻ്റെ തട്ടി വിളിയും കേട്ട് ഉണരുന്ന………… അഞ്ചരക്ക് മുൻപേ 150 ഓളം തൊഴിലാളികൾ Q നിന്ന് ബാത്ത്റൂമിൽ പോയ് കുളിച്ച് ഫ്രഷ് ആയ് ജോലിക്ക് വാഹനങ്ങളിൽ കയറുന്ന……ആറ് മണിയോടെ സെറ്റിലെത്തി കാടായാലും മല ആയാലും ലെെറ്റ്സും സ്റ്റാൻ്റും എന്ന് വേണ്ട സകലതും ചുമന്ന് കയറ്റുന്ന……..രാത്രി 9.30 വരെ ദിവസ വേദനത്തിന് പണിയും എടുത്ത് വെെകി റൂമിൽ എത്തുന്ന,വർക്കേഴ്സ് പിറ്റേന്ന് വെളുപ്പിനെയുള്ള നാല് മണിക്കത്തെ പ്രൊഡക്ഷൻ്റെ ഡോറ് തട്ടിൽ സ്വിച്ച് ഇട്ട പോലെ റൊട്ടേഷനിൽ പണി എടുക്കുന്ന ഭൂരിപക്ഷത്തിൻ്റെ പട്ടിണിപരിഹാരത്തിൻ്റെ ഇടം കൂടിയാണ് സിനിമ എന്ന് ഓർക്കണം നമ്മൾ !!!
മമ്മൂട്ടിയും മോഹൻലാലും കൊറോണകാലത്ത് പട്ടിണി കിടന്നു മരിച്ചു എന്ന വാർത്ത ഏതായാലും നിങ്ങൾ കേൾക്കാൻ പോകുന്നില്ലെങ്കിൽ ആസ്ഥാന കുശുമ്പിലെ അംമ്പിൻ്റെമുന വിയർപ്പ് മുട്ടിക്കുന്നത് ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന നൂറ്കണക്കിന് തൊഴിലാളികളെ മാത്രമാണ് !!!
ഇനി ഇവർക്ക് സിനിമ അല്ലാതെ വേറെ എന്തൊക്കെ ജോലി ഉണ്ട് ചെയ്യാൻ ?എന്ന് ചോദിക്കുന്നവരോട് , ഉള്ള തൊഴിൽ മേഖലകളും തൊഴിലാളികളും തന്നെ നിലനിൽപ്പിനായ് ശ്വാസം മുട്ടുന്ന കാലത്ത് ഞാൻ ആ ചോദ്യത്തിന് പ്രത്യേക ഉത്തരം പറയേണ്ടതില്ലല്ലോ ?
കല കൊണ്ട് 100 ൽ പത്ത് പേര് മാത്രം എത്തപ്പെടുന്നതും അതിൽ അഞ്ച് പേര് മാത്രം തിളങ്ങുന്നതുമായ ഒരു മേഖലയോട് അസൂയ തോന്നൽ സ്വാഭാവികം !!! പക്ഷേ പത്ത് പേരടങ്ങുന്ന ആ മേഖലയെ ആശ്രയിച്ച് നൂറ് കണക്കിന് തൊഴിലാളികളും ജീവിക്കുന്നുണ്ട് എന്ന യാഥാർത്യം അസൂയയുടെ തിമിരത്തിൽ നമ്മൾ കാണാതെ പോകുന്നത് ശരിയല്ല എന്നത് ഓർക്കണം !!!
ചെറുപ്പത്തിൽ ദൂരദർഷനിലെ ഞായറാഴ്ചയുടെ വെെകുന്നേരങ്ങളെ മനോഹരമാക്കിയ…….ജോലിഭാരത്തിൻ്റെ ടെൻഷനിൽ കുടുംബവുമൊത്തുള്ള വീക്കെൻ്റുകളിലെ ഔട്ടിംങ്ങുകളെ റിലാക്സ് ചെയ്യിച്ചിട്ടുള്ള……ഡിപ്രഷൻ്റെ കൊറോണ നേരങ്ങളിൽ സമയം തള്ളിനീക്കി റീഫ്രഷ് ആവാൻ സഹായിച്ചിട്ടുള്ള…..ഒരു മേഖല അതിൻ്റെ പ്രതിസന്ധി ഘട്ടത്തിൽ നിൽക്കുംബോൾ അസൂയ കൊണ്ട് ഹരിക്കുകയും കുശുംമ്പ് കൊണ്ട് ഗുണിക്കുകയും ചെയ്യുംബോൾ കിട്ടുന്നത് ശിഷ്ഠമല്ല കഷ്ട്ടമാണ് !!!
മാസ്ക്കിനുള്ളിലായ് പോയത് കൊണ്ട് മാത്രമാണ്,നമുക്ക് അവരുടെ കരച്ചിലിനെ പുഞ്ചിരിയായ് തെറ്റ്ദ്ധരിക്കേണ്ടിവരുന്നതും !!!
ആ മേഖലയും മറ്റേത് മേഖലയെ പോലെ തന്നെ പ്രവർത്തിക്കേണ്ടതുണ്ട് !!!
ലെെറ്റ്സ് ഓൺ എന്ന് കേൾക്കുംബോൾ സ്റ്റാർട്ട് ക്യാമറ ആക്ഷൻ എന്ന് നീട്ടി വിളിക്കുന്ന….. വിവിധ ഡിപ്പാർട്ട്മെൻ്റുകളിലെ ആളുകൾ ചന്നം പിന്നം ഓടിനടക്കുന്ന…. സിനിമ സെറ്റുകൾ സജ്ജീവമാകുന്ന…. ഒരു ക്ളാപ്പടി കേൾക്കാൻ ഏതൊര് സിനിമകാരനെ പോലെ ഞാനും കാത്തിരിക്കുകയാണ് !!!
നമ്മൾ ടിക്കെറ്റുടുത്താൽ മാത്രം കാണാൻ പറ്റുന്ന അല്ലെങ്കിൽ ടീവിയുടെ റിമോട്ടിലെ പവർ ബട്ടൻ അമർത്തിയാൽ മാത്രം കാണാൻ പറ്റുന്ന….അതുമല്ലെങ്കിൽ ഫോണിലെ ഫോൾഡറിലോ ആപ്പിലെ സർച്ച് ബട്ടണിലോ പരതിയാൽ മാത്രം കാണുന്ന ഒന്നാണ് ഈ സിനിമ എന്നിരിക്കെ ഒരുപാട് പേരുടെ ആശ്രയവും അന്നവുമായ ഒരു തൊഴിലിനെതിരെ നമ്മൾ സംസാരിക്കുന്നതോ തടസ്സം നിൽക്കുന്നതോ ശരിയാണോ എന്ന് ചിന്തിക്കേണ്ടതുണ്ട് !!!
ജീവവായുവാണെനിക്ക് എൻ്റെ സിനിമ എന്നിരിക്കെ ഈ ഐക്യപ്പെടലിൻ്റെ സ്വരമാണ് ഇന്നെൻ്റെ വോട്ട് എന്നും കുറിച്ചു കൊണ്ടാണ് തന്റെ ഫേസ്ബുക് പോസ്റ്റ് അവസാനിപ്പിച്ചത്