
വളർത്തു പൂച്ച മരിച്ച ദുഃഖം താങ്ങാനാവാതെ യുവതി ആത്മഹത്യ ചെയ്തു
ഹൈദരാബാദ്: പ്രിയപ്പെട്ട വളര്‍ത്തുപൂച്ചയുടെ മരണം സഹിക്കാനാകാതെ 25കാരി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ അംബര്‍പേട്ടിലാണ് സംഭവം. രണ്ടു ദിവസം മുമ്പാണ് സ്വര്‍ണലതയുടെ പൂച്ച മരിച്ചത്. ഇതിനു ശേഷം ഏറെ അസ്വസ്ഥത പ്രകടിപ്പിച്ച യുവതി മണ്ണെണ്ണയൊഴിച്ച് തീ കൊടുക്കുകയായിരുന്നു. കനത്ത മഴയും തണുപ്പും മൂലം അസുഖബാധിതനായാണ് പൂച്ച മരണത്തിനു കീഴടങ്ങിയത്. തന്റെ പൂച്ചയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയാത്തതിനാല്‍ മനംനൊന്താണ് മരിയ്ക്കുന്നതെന്ന് ആത്മഹത്യാകുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. പൂച്ച മരിച്ച ദുഃഖം സഹിക്കാനാകാതെ ആത്മഹത്യ ചെയ്തു അംബര്‍പേട് പോലിസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍…