Headlines

വളർത്തു പൂച്ച മരിച്ച ദുഃഖം താങ്ങാനാവാതെ യുവതി ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: പ്രിയപ്പെട്ട വളര്‍ത്തുപൂച്ചയുടെ മരണം സഹിക്കാനാകാതെ 25കാരി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ അംബര്‍പേട്ടിലാണ് സംഭവം. രണ്ടു ദിവസം മുമ്പാണ് സ്വര്‍ണലതയുടെ പൂച്ച മരിച്ചത്. ഇതിനു ശേഷം ഏറെ അസ്വസ്ഥത പ്രകടിപ്പിച്ച യുവതി മണ്ണെണ്ണയൊഴിച്ച് തീ കൊടുക്കുകയായിരുന്നു. കനത്ത മഴയും തണുപ്പും മൂലം അസുഖബാധിതനായാണ് പൂച്ച മരണത്തിനു കീഴടങ്ങിയത്.

തന്റെ പൂച്ചയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയാത്തതിനാല്‍ മനംനൊന്താണ് മരിയ്ക്കുന്നതെന്ന് ആത്മഹത്യാകുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. പൂച്ച മരിച്ച ദുഃഖം സഹിക്കാനാകാതെ ആത്മഹത്യ ചെയ്തു അംബര്‍പേട് പോലിസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അംബര്‍പേട്ടിലെ ഒരു ജ്വല്ലറിയില്‍ സെയില്‍സ് ഗേളായി ജോലി ചെയ്തുവരികയായിരുന്നു. എട്ടോളം പൂച്ചകളാണ് സ്വര്‍ണയ്ക്കുണ്ടായിരുന്നത്.

ഇത്തരത്തില്‍ പൂച്ചകളെ വളര്‍ത്തുന്നത് അയല്‍ക്കാര്‍ക്ക് ഉപദ്രവമാകുന്നുണ്ടെന്ന പരാതിയെ ഉടര്‍ന്ന് വീട്ടുടമ പൂച്ചവളര്‍ത്തല്‍ നിര്‍ത്താന്‍ യുവതിയോട് നിര്‍ദ്ദേശിച്ചിരുന്നു. സ്വര്‍ണ ലതയുടെ മാതാവ് ലക്ഷ്മി സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *