
ലോഡ്ജ് വളഞ്ഞ് പൊലീസിൻ്റെ വേട്ട, പിടിക്കപ്പെട്ടവരിൽ നിന്നും ലഹരി പദാർത്ഥങ്ങളും മറ്റും കണ്ടെത്തി
പത്തനംതിട്ട: പന്തളത്തെ ലോഡ്ജില്‍ നിന്നും ഏകദേശം 154 ഗ്രാം എം.ഡി.എം.എ.യുമായി അഞ്ചുപേരെ പോലീസ് സംഘം പിടികൂടി. തെക്കന്‍ കേരളത്തിലെ ഏറ്റവും വലിയ എം.ഡി.എം.എ. വേട്ടകളിലൊന്നാണെന്ന് പോലീസ് അവകാശപ്പെടുന്ന ഈ വേട്ടയിൽ കഴിഞ്ഞ ദിവസം അടൂര്‍ പറക്കോട് ഗോകുലം വീട്ടില്‍ ആര്‍.രാഹുല്‍ (29), കൊല്ലം കുന്നിക്കോട് അസ്മിന മന്‍സിലില്‍ ഷാഹിന (23), അടൂര്‍ പള്ളിക്കല്‍ പെരിങ്ങനാട് ജലജവിലാസം വീട്ടില്‍ പി.ആര്യന്‍(21), പന്തളം കുടശ്ശനാട് പ്രസന്നഭവനത്തില്‍ വിധു കൃഷ്ണന്‍(20), കൊടുമണ്‍ കൊച്ചുതുണ്ടില്‍ സജിന്‍(20) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളില്‍നിന്ന് പിടികൂടിയ എം.ഡി.എം.എ….