കൊട്ടാരക്കര കുളക്കടയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു കൊട്ടാരക്കര പള്ളിക്കൽ സ്വദേശികളായ ബിനീഷ് കൃഷ്ണൻ, ഭാര്യ അഞ്ജു എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഇവരുടെ മൂന്ന് വയസുള്ള കുട്ടിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളത്തുള്ള സഹോദരിയുടെ വീട്ടിൽ പോയി മടങ്ങും വഴി, രാത്രി പന്ത്രണ്ട് മണിയോടെയാണ് അപകടം.
ദമ്പതികൾ സഞ്ചരിച്ച ഓൾട്ടൊ കാറിൽ ഇന്നോവ കാർ നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു. ഇന്നോവയിലെ അടൂർ സ്വദേശി അരവിന്ദിനെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊട്ടാരക്കര കുളക്കടയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു
