കൊല്ലം: കോഴി ഫാമിലെ ജീവനക്കാർ താമസ സ്ഥലത്തു കോഴി വേസ്റ്റ് മൂടാൻ ശ്രമിക്കവേ സ്ത്രീകൾ ഉൾപ്പെടെ ഉള്ള നാട്ടുകാർ വന്നു പ്രശ്നം ഉണ്ടാക്കി. ജനങ്ങൾക്ക് ദുസ്സഹമാകും വിധം കോഴിയുടെ വേസ്റ്റ് ഇടുക പതിവായിരുന്നു. പ്രശ്നം രൂക്ഷമായതിനെ തുടർന്ന് നാട്ടുകാർ സംഭവം പോലീസിനെ അറിയിക്കുകയും, കുറ്റക്കാരെ പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു. കാലങ്ങളായി പല സ്ഥലത്തുനിന്നും കോഴി വേസ്റ്റുകൾ കൊണ്ടുവന്ന് രാത്രിയുടെ മറവിൽ ജെസിബി യുടെ സഹായത്തോടെ ഇവർ ജനവാസ മേഖലയിൽ കുഴിച്ചു മൂടുക പതിവായിരുന്നു. ഇതറിഞ്ഞ പരിസര വാസികൾ പലതവണ കോഴി ഫാം നടത്തിപ്പുകാരനോട് പരാതി പറഞ്ഞപ്പോൾ കോഴിഫാമിലെ തൊഴിലാളികളെ കൊണ്ട് ഭീഷണി പെടുത്തി നാട്ടുകാരെ ഒഴിവാക്കുകയായിരുന്നു.
എന്നാൽ സഹികെട്ട നാട്ടുകാർ ഒറ്റക്കെട്ടായി വരികയും കോഴി വേസ്റ്റ് കുഴിച്ചു മൂടുന്നതിനെതിരെ പ്രതികരിക്കുകയും ചെയ്തു. നാട്ടുകാർ വിളിച്ചു പറഞ്ഞതിൻ പ്രകാരം ചവറ പോലീസ് എത്തി വണ്ടികൾ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയുംചെയ്തു. വാഹനത്തിന്റെ ഡ്രൈവർക്കെതിരെ കേസെടുക്കുകയും ചെയ്തു. എന്നാൽ ഡ്രൈവർക്കെതിരെ മാത്രം കേസ് എടുത്തത് കുറ്റക്കാരൻ ആയ മുതലാളി രക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു എന്നും പരക്കെ ആക്ഷേപം ഉണ്ട്.