ഇന്ത്യൻ ക്രിക്കറ്റിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഏറ്റവും അധികം ആരാധകരെ സൃഷ്ടിച്ച താരമാണ് മലയാളി പേസർ എസ്. ശ്രീശാന്ത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ അനേകം നേട്ടങ്ങൾ ടീം ഇന്ത്യക്ക് അടക്കം സമ്മാനിച്ച ശ്രീശാന്ത് മാസങ്ങൾ മുൻപാണ് സജീവ ക്രിക്കറ്റിൽ നിന്നും അടക്കം വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. എന്നാൽ വീണ്ടും ശ്രീ കളിക്കളത്തിൽ തിരികെ എത്താൻ ഒരുങ്ങുകയാണ്
ശ്രീശാന്ത് അടുത്ത ലെജൻഡ്സ് ക്രിക്കറ്റ് ലീഗിൽ കളിക്കാൻ എത്തുമെന്നാണ് ഇപ്പോൾ അറിയിപ്പായി എത്തുന്നത്. ശ്രീയെ കൂടാതെ പാകിസ്ഥാൻ മുൻ ക്യാപ്റ്റനും ഇതിഹാസ താരവുമായ മിസ്ബ ഉൾ ഹഖ് കൂടി വരാനിരിക്കുന്ന സീസൺ ലെജൻഡ്സ് ലീഗിന്റെ ഭാഗമായി എത്തും. നേരത്തെ ഇന്ത്യൻ താരങ്ങളായ സെവാഗ്,പ്രവീൺ താംബ, യൂസഫ് പത്താൻ, നമാൻ ഓജ എന്നിവരും നെക്സ്റ്റ് സീസൺ ടൂർണമെന്റ് ഭാഗമായി കളിക്കും.
നേരത്തെ ഇന്ത്യൻ ടീമിന്റെ 2 ഐസിസി ടൂർണമെന്റ്റ് വിജയങ്ങളിൽ ശ്രീ നിർണായക പങ്കുവഹിച്ചിരുന്നു. (2007 ടി :20 വേൾഡ് കപ്പ്&2011 ഏകദിന ലോകക്കപ്പ് ). കരിയറിൽ അനേകം വെല്ലുവിളികൾ അതിജീവിച്ച ശ്രീശാന്ത് വാതുവെപ്പ് വിവാദത്തെ തുടർന്നാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ അടക്കം പിന്നീട് തകർച്ച നേരിട്ടത്. കേരള ടീമിലേക്ക് കഴിഞ്ഞ വർഷം തിരികെ എത്തിയ ശ്രീക്ക് പക്ഷേ ഐപിൽ ലേലത്തിൽ നിരാശ നേരിടേണ്ടി വന്നിരുന്നു.