ഇന്ത്യയിൽ വിതരണം ചെയ്യുകയും ജനങ്ങൾ അവരുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കുടിവെള്ളത്തിൽ ഉയർന്ന അളവിൽ വിഷ രാസവസ്തുക്കൾ കണ്ടെത്തിയതായി പഠനം. കീടനാശിനികളിലും ലൂബ്രിക്കറ്റിംഗ് ഓയിൽ അഡിറ്റീവുകളിലും ഫോർമുലന്റായി ഉപയോഗിക്കുന്ന ‘നോനൈൽഫെനോൾ’ന്റെ കൂടിയ സാന്നിധ്യമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
വിഷ രാസവസ്തുക്കളുടെ അളവ് 29 മുതൽ 81 മടങ്ങു വരെ കൂടുതലാണെന്നും, ഇത് കുടിവെള്ളത്തിൽ പരിധിയിൽ കൂടുതൽ ഉപയോഗിക്കുന്നത് പലവിധ രോഗങ്ങൾക്കും കാരണമാകുമെന്ന് പഠനത്തിൽ തെളിഞ്ഞു. പഠനത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കുടിവെള്ള സാമ്പിൾ ശേഖരിക്കുകയും ന്യൂഡൽഹിയിലെ Sreeram Institute of industrial research ലേക്കു അയക്കുകയും ചെയ്തു.
റിപ്പോർട്ടിൽ ബത്തിൻഡയിൽ നിന്നും ശേഖരിച്ച കുഴൽകിണറിലെ വെള്ളത്തിലാണ് നോനൈൽഫെനോളിന്റെ സാന്നിധ്യം കണ്ടെത്തിയത്. മനുഷ്യന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന രാസവസ്തുവാണിത്. ഇത് സ്ഥിരമായി മനുഷ്യന്റെ ശരീരത്തിലെത്തുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. 2019 ലെ പഠനത്തിൽ ഇന്ത്യൻ വിപണിയിൽ വിൽക്കുന്ന ഡിറ്റർജന്റുകളിൽ 11.92%മാണ് നോനൈൽഫെനോളിന്റെ സാന്നിധ്യം കണ്ടെത്തിയത്. കണ്ടെത്തിയത്.
ജലാശയങ്ങളിലേക്കും പരിസ്ഥിതിയുടെ മറ്റുഭാഗങ്ങളിലേക്കും നോൺലിഫെനോൾ പുറംതള്ളുന്നത് തടയുന്നതിനായി ഡിറ്റർജന്റുകളിലും മറ്റ് ഉപഭോക്തൃ ഉൽപ്പന്നങ്ങളിലുമുള്ള നോൺലിഫെനോളിന്റെ സാന്നിധ്യം കുറക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ ഇത്തരത്തിൽ ഒരു നിയന്ത്രണവും നിലവിൽ രാജ്യത്തില്ല.
എന്നാൽ യുഎസ്, ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ ഈ രാസവസ്തുവിന്‌റെ അപകട സാധ്യതകൾ അംഗീകരിച്ചിട്ടുണ്ട്.
വരാനിരിക്കുന്ന വലിയ അപകടത്തെ തടയാൻ ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തി സുരക്ഷിതമായ കുടിവെള്ളം ഉറപ്പുവരുത്തണമെന്നും ടോക്‌സിക്‌സ് ലിങ്ക് അസോസിയേറ്റ് ഡയറക്ടർ സതീഷ് സിൻഹ പറഞ്ഞു.