തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനയെ ആക്ഷേപിച്ച് നടത്തിയ പരാമർശങ്ങൾ വിവാദമായതോടെ രാജിവച്ച മുൻ മന്ത്രി സജി ചെറിയാന്റെ പ്രസംഗം ഗോൾവൾക്കറിന്റെ പുസ്തകത്തിലേതെന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ നിയമനടപടിയുമായി ആർഎസ്എസ്. 24 മണിക്കൂറിനുള്ളിൽ പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ നിയമനടപടി തുടങ്ങുമെന്ന് ആർഎസ്എസ് സതീശനു മുന്നറിയിപ്പ് നോട്ടിസ് നൽകി. വിവാദ പ്രസ്ഥാപനയിലെ ആ വാക്കുകൾ പുസ്തകത്തിൽ ആ ഭാഗം എവിടെയാണെന്നു കാണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സജി ചെറിയാൻ രാജിവയ്ക്കണമെന്നു പറഞ്ഞുള്ള വാർത്താ സമ്മേളനത്തിലും തുടർന്നുള്ള പ്രസ്താവനകളിലും സജി ചെറിയാന്റേത് ആർഎസ്എസിന്റെ ഭാഷയാണെന്ന് വി.ഡി.സതീശൻ കുറ്റപ്പെടുത്തിയിരുന്നു. ഗോൾവൾക്കറിന്റെ ‘ബഞ്ച് ഓഫ് തോട്സ്’ എന്ന പുസ്തകത്തിൽ ഇതേ പരാമർശവും നിലപാടും ഉണ്ടെന്ന് അദ്ദേഹം ആവർത്തിചതാണ് ആർഎസ്എസിനെ ചൊടിപ്പിച്ചത്.