എറണാകുളം: കലൂരില്‍ നടുറോഡില്‍ യുവാവ് ആത്മഹത്യ ചെയ്തു. ദേശാഭിമാനി ജംഗ്ഷന് സമീപം ഫുട്പാത്തിലാണ് ആത്മഹത്യ എന്നാണ് റിപ്പോർട്ട്. കത്തികൊണ്ട് കഴുത്തിലും കൈയിലും സ്വയം മുറിവേല്‍പ്പിക്കുകയായിരുന്നു. രക്തം വാർന്ന് അവശനിലയിലായ യുവാവിനെ സമീപത്തുള്ള ഓട്ടോ ഡ്രൈവർമാരാണ് ഹോസ്പിറ്റലിൽ എത്തിച്ചത്. യുവാവിനെ ആത്മഹത്യയിലേക്ക് നയിക്കാനുണ്ടായ കാരണവും വ്യക്തമായിട്ടില്ല, ഇതുവരെ ആളെയും തിരിച്ചറിയാനായിട്ടില്ല. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്.