ദില്ലി : മോറിസ് കോയിൻ ക്രിപ്റ്റ്റോ കറൻസി തട്ടിപ്പിൽ പ്രതികളുടെ കൂടുതൽ സ്വത്ത് വകകൾ കണ്ടുകെട്ടി ഇഡി . പ്രതികളുടെ ഏകദേശം 14 കോടി രൂപയുടെ വസ്തുവകകൾ ആണ് ഇഡി പുതുതായി കണ്ടുകെട്ടിയത്.ഇതോടെ ആകെ കണ്ടുകെട്ടിയ വസ്തുവകകളുടെ മൂല്യം 50.72 കോടിയായി . മലപ്പുറം സ്വദേശി നിഷാദ് കിളിയിടുക്കിൽ ആണ് കേസിലെ പ്രധാന പ്രതി. അതേസമയം ഇഡി പുതുതായി കണ്ടുകെട്ടിയ സ്വത്തുവകകളിൽ കൊച്ചിയിലെ ഒരു ആശുപത്രിയും ഉൾപ്പെടുന്നുണ്ട്.
പ്രധാനപ്രതി നിഷാദ് കിളിയിടുക്കിലിൻറെയും ഹാസിഫിൻറെയും ഉടമസ്ഥതയിൽ ഉള്ള കമ്ബനിയായ വിത്തീ മൊബൈൽ എൽഎൽപിയുടെ ബാങ്ക് അക്കൗണ്ടുകൾ, കൊച്ചിയിലെ ഒരു ആശുപത്രി , നിഷാദിൻറെ ഉടമസ്ഥതയിൽ ഉള്ള കെട്ടിടങ്ങൾ , തമിഴ്നാട്ടിലെ 52 ഏക്കർ കൃഷിഭൂമി എന്നിവയും കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു.