Headlines

കേന്ദ്രമന്ത്രിമാര്‍ കുഴിയെണ്ണാന്‍ കൂടി സമയം കണ്ടെത്തണം, പരിഹസിച്ച് മന്ത്രി റിയാസ്

തിരുവനന്തപുരം: ദേശീയപാതയിലെ കുഴികളുമായി ബന്ധപ്പെട്ട് നിയമസഭയില്‍ കേന്ദ്രമന്ത്രിമാരെ പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ദേശീയപാതയിലെ കുഴികളില്‍ കേന്ദ്രം ജാഗ്രത പാലിക്കണമെന്നായിരുന്നു പരിഹാസം. റോഡിന്‍റെ ഭൂരിഭാഗവും പരിപാലിക്കുന്നത് ദേശീയപാത അതോറിറ്റിയാണെന്നും മുഹമ്മദ് റിയാസ്‍ പറഞ്ഞു. കേന്ദ്രമന്ത്രിമാര്‍ കുഴിയെണ്ണാന്‍ കൂടി സമയം കണ്ടെത്തണം. പലതവണ പരാതിപ്പെട്ടിട്ടും പ്രയോജനമില്ലെന്നും മന്ത്രി പറഞ്ഞു.

ഒരു കേന്ദ്രമന്ത്രി ദിവസവും നടത്തുന്ന വാര്‍ത്താസമ്മേളനങ്ങളുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് കുഴികളെന്നും മന്ത്രി പരിഹസിച്ചു. വിദേശകാര്യമന്ത്രി കഴക്കൂട്ടത്തെ മേല്‍പ്പാലം നിര്‍മാണം വിലയിരുത്തിയതിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചതിന് പിന്നാലെയാണ് റിയാസിന്‍റെ പരിഹാസം.

Leave a Reply

Your email address will not be published. Required fields are marked *