ന്യൂയോർക്ക്: എല്ലാവരും കണ്ടിരിക്കേണ്ട മനോഹര സ്ഥലങ്ങളുടെ ടൈം മാഗസിൻ പട്ടിക പുറത്തു വിട്ടതിൽ കേരളവും. 50 മികച്ച സ്ഥലങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽനിന്ന് അഹമ്മദാബാദ് കൂടി ഉൾപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും സുന്ദരമായ സംസ്ഥാനങ്ങളിലൊന്നാണു കേരളമെന്നു ടൈം മാഗസിൻ കുറിപ്പിൽ പറയുന്നു. പുതിയതായി ആരംഭിച്ച കാരവൻ ടൂറിസം, വാഗമണ്ണിലെ കാരവൻ പാർക്ക്, ഹൗസ്ബോട്ടുകൾ, കായലുകൾ, ക്ഷേത്രങ്ങൾ എന്നിവയെക്കുറിച്ചെല്ലാം കുറിപ്പിൽ പരാമർഷിച്ചിട്ടുണ്ട്. സയൻസ് സിറ്റി മുതൽ സബർമതി ആശ്രമം വരെയുള്ള അഹമ്മദാബാദിലെ ആകർഷണങ്ങളെക്കുറിച്ചും ടൈം ലേഖനം പറയുന്നു.