ചാംഗ്വോണ്‍ ഷൂട്ടിംഗ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. മിക്സഡ് ടീം ഇനത്തില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ ഇന്ത്യയുടെ മെഹുലി ഘോഷും തുഷാര്‍ മാനെയുമാണ് സ്വര്‍ണം നേടിയത്.ഹംഗേറിയന്‍ ടീമിനെ 17-13 എന്ന സ്കോറിന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ ജോഡി സ്വര്‍ണം നേടിയത്. ഇസ്രായേല്‍, ചെക്ക് റിപ്പബ്ലിക്ക് ടീമുകള്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങള്‍ നേടി.
സീനിയര്‍ വിഭാഗത്തില്‍ തുഷാറിന്‍റെ ആദ്യ സ്വര്‍ണമാണിത്. മെഹുലിയുടേതാണ് രണ്ടാമത്തെ സ്വര്‍ണം. നേരത്തെ കാഠ്മണ്ഡുവില്‍ നടന്ന 2019-ലെ ദക്ഷിണേഷ്യന്‍ ഗെയിംസില്‍ മെഹുലി സ്വര്‍ണ്ണ മെഡല്‍ നേടിയിരുന്നു.