Headlines

കൂറ്റന്‍ സിക്സ് സ്റ്റേഡിയത്തിനു പുറത്ത്, ചെന്ന് പതിച്ചത് കാൽനടയാത്രക്കാരനില്‍.

ആതിഥേയരായ ശ്രീലങ്ക ഓസ്‌ട്രേലിയയ്‌ക്കെതിരെ ശ്രദ്ധേയമായ തിരിച്ചുവരവ് പൂർത്തിയാക്കിയപ്പോൾ പരമ്പര സമനിലയില്‍ അവസാനിച്ചു. മൂന്ന് ദിവസത്തിനുള്ളിൽ 10 വിക്കറ്റിന്റെ നാണംകെട്ട തോല്‍വി ഏറ്റു വാങ്ങിയ ശ്രീലങ്ക രണ്ടാം മത്സരത്തില്‍ ഇന്നിംഗ്‌സിനും 39 റൺസിനും വിജയിച്ചു. സ്പിൻ ബൗളിംഗിന്റെ അവിശ്വസനീയമായ പ്രകടനത്തിലൂടെ താരമായത് അരങ്ങേറ്റക്കാരൻ പ്രബാത് ജയസൂര്യയാണ്, 30-കാരനായ താരം ദേശീയ ടീമിനായുള്ള തന്റെ കന്നി മത്സരത്തിൽ രണ്ട് ഇന്നിംഗ്‌സിലും ആറ് വിക്കറ്റ് വീതം വീഴ്ത്തി, ടെസ്റ്റ് അരങ്ങേറ്റത്തിൽ ശ്രീലങ്കൻ താരത്തിന്റെ എക്കാലത്തെയും മികച്ച സ്‌കോറാണ് 12-177.

തന്റെ കരിയറിലെ ആദ്യ ഡബിൾ സെഞ്ച്വറി നേടിയ വെറ്ററൻ ബാറ്റർ ദിനേശ് ചണ്ഡിമലാണ് ശ്രീലങ്കയുടെ തകർപ്പൻ വിജയത്തിലെ മറ്റൊരു താരം. 190 റൺസിന്റെ കൂറ്റൻ ഒന്നാം ഇന്നിംഗ്‌സ് ലീഡ് സ്വന്തമാക്കാൻ ചണ്ഡിമലിന്റെ ഇന്നിംഗ്സ് ശ്രീലങ്കയെ സഹായിച്ചു. തന്‍റെ ഇന്നിംഗ്സില്‍ ഓസീസ് പേസറെ സ്റ്റേഡിയത്തിനു പുറത്ത് എത്തിക്കാന്‍ കഴിഞ്ഞു. സ്റ്റേഡിയത്തിനു പുറത്ത് കടന്ന ബോള്‍ കാൽനടയാത്രക്കാരനെ ഇടിച്ചാണ് നിന്നത് . സ്റ്റാർക്കിന്റെ ബൗളിംഗിൽ ഒരു ബൗണ്ടറിയും തുടർച്ചയായ രണ്ട് സിക്‌സറുകളും അടിച്ചാണ് ചണ്ഡിമൽ തന്റെ ഇരട്ട സെഞ്ച്വറിയിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *