സുകുമാറിന്റെ സംവിധാനം ചെയ്യുന്ന അല്ലു അർജുൻ നായകനായി എത്തിയ പുഷ്പ -1 ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ ഇപ്പോൾ തെന്നിന്ത്യൻ സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷകളോടെയാണ് പുഷ്പയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നത്. രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആഗസ്റ്റിൽ ആരംഭിക്കുമെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചിരുന്നത്. സുകുമാറിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് തിരക്കഥ ജോലികള്‍ വൈകിയതെന്നും ബാക്കിയുള്ള തിരക്കഥ ഉടൻ പൂർത്തിയാക്കി അടുത്ത മാസം തന്നെ ചിത്രീകരണം ആരംഭിക്കാൻ സാധിക്കുമെന്നുമാണ് അണിയറക്കാർ അറിയിച്ചത്.
നവംബറിൽ ചിത്രം തിയറ്ററുകളിൽ എത്തിക്കാനാണ് ആലോചന എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച പുതിയ റിപ്പോർട്ടാണ് തെലുങ്ക് സിനിമാ വൃത്തങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. 350 കോടി ബഡ്ജറ്റിലാണ് പുഷ്പ 2 ഒരുങ്ങുന്നത് എന്നാണ് ഏറ്റവും പുതിയ വിവരം. മാത്രമല്ല അല്ലു അര്‍ജുന്റെ പ്രതിഫലാം ഏതാണ്ട് 90 കോടി രൂപയാണെന്നും ലാഭവിഹിതവും ആവശ്യപ്പെടുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതോടെ 100 കോടി രൂപയ്ക്ക് മേല്‍ ചിത്രത്തില്‍ നിന്നും അല്ലു അര്‍ജുന് ലഭിക്കും.
ആര്യ, ആര്യ2 എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ സുകുമാരൻ തെലുങ്കു സൂപ്പർസ്റ്റാർ അല്ലു അർജുനെ നായാക്കി പാൻ ഇന്ത്യ തലത്തിൽ ഒരുക്കിയ ചിത്രം പുഷ്പ ഇന്ത്യയിലെ സിനിമാ ആസ്വാദകർ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. അല്ലു അർജുന്റെ കരിയറിലെ ആദ്യ പാൻ ഇന്ത്യൻ ചിത്രമായ പുഷ്പ 2021 ഡിസംബർ 17നാണ് തിയറ്ററുകളിൽ എത്തിയത്. പിന്നീട് ഒടിടി പ്ലാറ്റ്ഫോം വഴിയും ചിത്രം പുറത്തിറക്കിയിരുന്നു.