കൊളംബോ: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളെ തുടർന്നുണ്ടായ പ്രശ്നങ്ങളുടെ പേരിൽ നാടുവിട്ട ശ്രീലങ്കന്‍ പ്രസിഡന്റ് ഗൊതബയ രജപക്‌സെ സൗദിയിലേക്കെന്ന് കടക്കുന്നു എന്ന് റിപ്പോര്‍ട്ട്. മാലിദ്വീപില്‍ ചെന്നതിനു ശേഷം സിംഗപ്പൂരിലേക്കും, അവിടെ നിന്നുള്ള ഫ്ലൈറ്റിൽ സൗദി അറേബ്യയിലേക്കുമാണ് ഗൊതബയയുടെ യാത്രയെന്ന് റിപ്പോർട്ട്. സൗദി എയര്‍ലൈന്‍സിലാണ് ഗൊതബയയുടെയും ഭാര്യയുടെയും യാത്രയെന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്. ശ്രീലങ്കയിലെ വൻ പ്രതിഷേധങ്ങളെ തുടര്‍ന്നായിരുന്നു ഗൊതബയ മാലിദ്വീപിലെ ഒരു റിസോര്‍ട്ടില്‍ ഗൊതബയ അഭയം പ്രാപിച്ചത്. എന്നാൽ അവിടെയും പ്രതിഷേധം ശക്തമായതോടെയാണ് സിംഗപ്പൂരിലേക്ക് പുറപ്പെട്ടത്.