നിശ്ചിത സമയത്തിനുള്ളില്‍ ഒരു ബോട്ടില്‍ യാഗര്‍മെയ്സ്റ്റര്‍ എന്ന മദ്യം കഴിക്കുന്നവര്‍ക്ക് 10 യൂറോ സമ്മാനം നല്‍കുമെന്നായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. സൗത്ത് ആഫ്രിക്കയിലെ എലിമിലുള്ള മഷാംബ ഗ്രാമത്തിലെ മദ്യവില്‍പ്പന ശാലയിലാണ് വിചിത്രമായ മത്സരം അരങ്ങേറിയത്.
മത്സരത്തില്‍ പങ്കെടുത്ത യുവാവ് രണ്ട് മിനിറ്റിനുള്ളില്‍ മദ്യകുപ്പി കാലിയാക്കിയെങ്കിലും ഉടനടി കുഴഞ്ഞ് വീഴുകയായിരുന്നു. എല്ലാവരും ചേർന്ന് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യുവാവ് മദ്യപിക്കുന്ന സമയത്തു കൂടി നിന്നവർ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കാഴ്ചയിൽ 25 -30 പ്രായം വരും യുവാവിന്. പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.