Headlines

തന്റെ സ്വത്ത് ദാനം ചെയ്യുകയാണെന്ന് ബില്‍ ഗേറ്റ്സ്

ലോക സമ്പന്നരില്‍ ഇനി ഞാനുണ്ടാകില്ല സ്വത്ത് ദാനം ചെയ്യുകയാണെന്ന് ബില്‍ ഗേറ്റ്സ്.

വാഷിംഗ്ടണ്‍: മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ഗേറ്റ്‌സ് ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന് 20 ശതകോടി ഡോളര്‍ സംഭാവന നല്‍കി. കൊവിഡ്-19, യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം തുടങ്ങിയ ആഗോള വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് തീരുമാനമെടുത്തത്. ഇങ്ങനെയുള്ള പ്രതിസന്ധി കാലഘട്ടത്തില്‍ എല്ലാവരും സഹായഹസ്തവുമായി മുന്നോട്ട് വരണമെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു.

ആസന്ന ഭാവിയില്‍ തന്റെ മുഴുവൻ സമ്പാദ്യവും ചാരിറ്റിക്ക് വേണ്ടി സംഭാവന നല്‍കുമെന്നും ബില്‍ ഗേറ്റ്‌സ് അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജീവകാരുണ്യ സംഘടനകളിലൊന്നായ ബില്‍ ആന്റ് ഗേറ്റ്‌സ്, 2026-ഓടെ ഓരോ വര്‍ഷവും അതിന്റെ പ്രതിവര്‍ഷ സംഭാവന ഉയര്‍ത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

ബില്ലും തന്റെ മുന്‍ ഭാര്യ മെലിന്‍ഡയും 20 വര്‍ഷം മുമ്പ് ആരംഭിച്ച സംഘടനയില്‍ തങ്ങളുടെ സമ്പാദ്യം നിക്ഷേപിക്കുമെന്ന് അറിയിച്ചിരുന്നു. ബ്ലൂബെര്‍ഗ് ബില്ല്യനയര്‍ ഇന്‍ഡെക്‌സ് പ്രകാരം നിലവിൽ 114 ശതകോടി ഡോളര്‍ ആസ്തിയുള്ള ബില്‍ ഗേറ്റ്സ് ലോകത്തിലെ നാലാമത്തെ അതിസമ്പന്നനായ വ്യക്തികൂടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *