Headlines

തനിക്കതിൽ ഖേദമില്ല, പരാമർശത്തിൽ തെറ്റില്ലെന്നും എം എം മണി; പ്രതിപക്ഷ ബഹളം, സഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: കെ കെ രമയ്ക്കെതിരെ എംഎം മണിയുടെ പരാമർശത്തിൽ ഇന്നും നിയമസഭയിൽ പ്രതിഷേധം. പ്രതിപക്ഷം ചോദ്യോത്തരവേള തടസ്സപ്പെടുത്തി. തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.
അതേസമയം പരാമർശത്തിൽ ഖേദമില്ലെന്ന് എംഎം മണി പറഞ്ഞു. അപ്പോൾ വായിൽ വന്നത് പറഞ്ഞു. പരാമർശം സ്ത്രീവിരുദ്ധമല്ല. വിധവയല്ലേ എന്ന് ആദ്യം വിളിച്ചത് പ്രതിപക്ഷത്ത് നിന്നാണ്. വിധവയായത് അവരുടെ വിധി എന്ന് പറഞ്ഞതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. രമയോട് പ്രത്യേകം വിദ്വേഷമില്ല താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും എംഎം മണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *