Headlines

വളപട്ടണം ഐഎസ് കേസ്: ഒന്ന്, അഞ്ച് പ്രതികൾക്ക് 7 വർഷം തടവ്, 50000 പിഴ; ആറാം പ്രതിക്ക് 6 വർഷം തടവ്

കൊച്ചി: വളപട്ടണം ഐഎസ് കേസില്‍ ഒന്നാം പ്രതിക്കും അഞ്ചാം പ്രതിക്കും ഏഴ് വര്‍ഷം തടവും 50,000 രൂപ പിഴയും, രണ്ടാം പ്രതിക്ക് ആറ് വര്‍ഷം തടവും മുപ്പതിനായിരം രൂപ പിഴയും കൊച്ചി എന്‍ഐഎ കോടതി ശിക്ഷയായി വിധിച്ചു.ചക്കരക്കല്ല് മണ്ടേരി മിഥിലജ്, ചിറക്കര യൂസഫ് എന്നിവരാണ് ഒന്നും അഞ്ചും പ്രതികള്‍. വളപട്ടണം ചെക്കിക്കുളം സ്വദേശി കെവി അബ്ദുള്‍ റസാഖാണ് കേസിലെ രണ്ടാം പ്രതി.

മൂവരും കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. പ്രതികള്‍ രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ പദ്ധതിയിട്ടിരുന്നതായും കോടതി വിധിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
രാജ്യാന്തര ഭീകരസംഘടനയായ ഐഎസിന് വേണ്ടി പോരാടാന്‍ വളപട്ടണത്ത് നിന്ന് സിറിയയിലേക്ക് യുവാക്കളെ കടത്താന്‍ ശ്രമിച്ചു എന്നതാണ് ഇവര്‍ക്കെതിരായ കേസ്. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തി വളപട്ടണം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നു പ്രതികളുടെ വിചാരണയാണ് പൂര്‍ത്തിയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *