കൊച്ചി: സ്വര്‍ണ വില വീണ്ടും കുറഞ്ഞു. രാവിലെ ഉയര്‍ന്ന സ്വര്‍ണവില ഉച്ചയ്ക്ക് കുത്തനെ ഇടിയുകയായിരുന്നു.ഇന്ന് വീണ്ടും 320 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്. ഉച്ചയ്ക്ക് ഇടിഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 36,960 രൂപയായി.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്‍റെ വില 40 രൂപയാണ് ഉച്ചയ്ക്ക് ഇടിഞ്ഞത്. രാവിലെ 10 രൂപ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇന്നലെ 40 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില 4,620 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയും ഇടിഞ്ഞു. 35 രൂപയാണ് കുറഞ്ഞത്. രാവിലെ 10 രൂപ ഉയര്‍ന്നിരുന്നു. 18 കാരറ്റ് സ്വര്‍ണത്തിന്‍റെ ഇന്നത്തെ വിപണി വില 3,815 രൂപയാണ്.