Headlines

ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചെന്നാരോപിച്ച്‌ വി ടി ബല്‍റാമിനെതിരെ കേസ്

കൊല്ലം: ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ കെ.പി.സി.സി ഉപാധ്യക്ഷനായ വി.ടി. ബല്‍റാമിനെതിരെ കേസ്. ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച്‌ പോസ്റ്റിട്ടെന്നാരോപിച്ചാണ് കേസ്. കൊല്ലം സ്വദേശി ജി.കെ. മധു നല്‍കിയ പരാതിയിലാണ് സൈബര്‍ കുറ്റം ചുമത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കൊല്ലം അഞ്ചാലം മൂട് പൊലീസാണ് ബല്‍റാമിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ‘എന്തിനാണ് ഈ ദൈവങ്ങളൊക്കെ ഇങ്ങനെ കലിപ്പന്മാരാവുന്നത്? ഒരു പൊടിക്ക് ഒന്നടങ്ങിക്കൂടെ!,’ എന്ന ചോദ്യമുന്നയിച്ച്‌ ഹനുമാന്‍, ശ്രീരാമന്‍, ശിവന്‍ ഉള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങള്‍ പങ്കുവെച്ചതിനെതിനാണ് ബല്‍റാമിനെതിരെ കേസെടുത്തിരിക്കുന്നത്. പുതിയ പാർലമെന്‍റ് കെട്ടിടത്തിലെ അശോക സ്തംഭ സിംഹങ്ങൾക്ക് ഭാവ വ്യത്യാസമുണ്ടെന്ന വിമർശനങ്ങളോടുള്ള പരോക്ഷ വിമർശനമാണ് വി.ടി ബൽറാം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *