കണ്ണൂർ:മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദില്‍ ചാണകം കൊണ്ടിട്ടയാളെ പിടികൂടി. ഇരണാവ് സ്വദേശി ദസ്തക്കീര്‍ ആണ് പിടിയിലായത്.വെള്ളിയാഴ്ചയായിരുന്നു പള്ളിയില്‍ ചാണകം വിതറിയത്. ഇമാമിന്റെ പ്രസംഗ പീഠത്തിന് അടുത്ത് കാര്‍പ്പെറ്റിലാണ് ചാണകം കണ്ടെത്തിയത്.
വിവരമറിഞ്ഞ് ഡിഐജി രാഹുല്‍ ആര്‍ നായര്‍, സിറ്റി പോലിസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ, ഡിവൈഎസ്പി ടി കെ രത്നാകരന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
കണ്ണൂരിൽ പള്ളിയിൽ ചാണകം വിതറിയ സംഭവത്തിൽ പ്രതി പിടിയിൽ
