അങ്കമാലിയിൽ പോലീസിന്റെ വൻ സ്പിരിറ്റ് വേട്ട . 2345 ലിറ്റർ സ്പിരിറ്റും 954 ലിറ്റർ മദ്യവും പോലിസിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പിടികൂടി. ഓണം പ്രമാണിച്ച് കേരളത്തിലെ ബാറുകൾ കേന്ദ്രീകരിച്ച് വിതരണം നടത്തുന്നതിനായിട്ടാണ് വാജ്യ മദ്യം ഉണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കൂടാതെ കല്യാണം ഉൾപ്പടെയുള്ള വിശേഷ പരിപാടികൾക്ക് മദ്യം വിതരണം ചെയ്യുന്നതിന്നതിനും ഇത്തരത്തിൽ നിർമ്മിക്കുന്ന വ്യാജമദ്യം ഉപയോഗിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.

സ്പിരിറ്റും വ്യാജ വിദേശമദ്യവും പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് തൃശൂർ ആളൂർ വെള്ളാഞ്ചിറ പാലപ്പെട്ടി കോളനി വാളിയാങ്കൽ വീട്ടിൽ ഡെനീഷ് ജോയി (32) ഇയാളുടെ ഭാര്യ അശ്വതി (30) എന്നിവരെ അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തു. അങ്കമാലി പട്ടണത്തിനോട് സണ്ണി സിൽക്കിന് സമീപമായി ചേർന്ന് വാടകക്കെടുത്ത വീട്ടിൽ നിന്നുമാണ് മദ്യവും സ്പിരിറ്റും പിടികൂടിയത്. തമിഴ്നാടിൽ നിന്നാണ് ഇവിടേക്ക് എത്തിയിരുന്നത്. കന്നാസുകളിലും, കുപ്പികളിലുമായാണ് സ്പിരിറ്റും മദ്യവും സൂക്ഷിച്ചിരുന്നത്. ആഴ്ചയിലാണ് ലോഡ് ഇവിടേക്ക് എത്തിക്കുന്നത്. മദ്യക്കുപ്പിയിൽ ഒട്ടിക്കുന്ന ലേബൽ ഇവിടെ നിന്ന് കണ്ട് കിട്ടിയിട്ടുണ്ട്.