മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എസ് ഹംസയെ പാര്‍ട്ടിപദവികളില്‍ നിന്ന് നീക്കി. ലീഗ് പ്രവര്‍ത്തകസമിതിയിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. യോഗത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉള്‍പ്പെടെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. കഴിഞ്ഞദിവസം കൊച്ചിയില്‍ ചേര്‍ന്ന പ്രവര്‍ത്തകസമിതി യോഗത്തിനുശേഷം മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളാണ് ലീഗിനെ പ്രകോപിപ്പിച്ചത്.