കോഴിക്കോട്: ഓട്ടോയെ മറികടക്കുന്നതിനിടെ ബസിന് അടിയിൽപ്പെട്ട് സ്‌കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു.കരിക്കാംകുളം തടമ്പാട്ട് താഴം റോഡിലാണ് അപകടമുണ്ടായത്. തണ്ണീർപന്തലിലെ കോൺഗ്രസ്സ് നേതാവ് പരപ്പാട്ട് താഴത്ത് പ്രകാശന്റെ മകൾ അഞ്ജലി (24) ആണ് മരിച്ചത്. തിങ്കളാഴ്‌ച രാവിലെ ഒമ്പതോടെയാണ് അപകടം.
തടമ്പാട്ടുതാഴത്ത് നിന്ന് കരിക്കാംകുളത്തേക്ക് പോവുകയായിരുന്ന യുവതി ഗതാഗത തടസമുണ്ടായതിനെ തുടർന്ന് നിർത്തിയിട്ട ഓട്ടോയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടർ നിയന്ത്രണം വിട്ട് നഗരത്തിൽ നിന്ന് വരികയായിരുന്ന സ്വകാര്യ ബസിന് അടിയിലേക്ക് മറിയുകയായിരുന്നു.