അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും തന്റെ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ച് വെസ്റ്റ് ഇൻഡീസ് വിക്കെറ്റ് കീപ്പർ ബാറ്റ്‌സ്മാനായ ദിനേശ് രാംദിൻ.14 വർഷം നീണ്ടുനിന്ന തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിനാണ് ദിനേശ് രാംദിൻ അവസാനം കുറിക്കുന്നത്. നേരത്തെ 2005ലാണ് രാംദിൻ അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റം കുറിച്ചത്.
2005ൽ ഇന്ത്യക്ക് എതിരെ അരങ്ങേറ്റ മത്സരം കളിച്ച രാംദിൻ ഏകദിന ക്രിക്കറ്റിലെ അപൂർവ്വമായ റെക്കോർഡിനും അവകാശിയാണ്. വെസ്റ്റ് ഇൻഡീസ് വിക്കെറ്റ് കീപ്പറുടെ തന്നെ ഏറ്റവും ഉയർന്ന ഏകദിന സ്കോറിന് ഉടമയായ ദിനേശ് രാംദിൻ 169 റൺസ് നേടിയിട്ടുണ്ട്. കൂടാതെ ടെസ്റ്റ് ക്രിക്കറ്റിൽ 166 റൺസ് നേടിയിട്ടുള്ള രാംദിൻ ടെസ്റ്റ് ഫോർമാറ്റിൽ വിക്കെറ്റ് കീപ്പറുടെ രണ്ടാമത്തെ ഉയർന്ന സ്കോറിന് ഉടമയാണ്.വിൻഡീസ് ടീമിനായി 74 ടെസ്റ്റും 139 ഏകദിനവും 71 ടി :20കളും രാംദിൻ കളിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ഇപ്പോൾ വിരമിക്കൽ തീരുമാനം ഞാൻ പ്രഖ്യാപിക്കുമ്പോൾ വളരെ അധികംസന്തോഷമുണ്ട്. കഴിഞ്ഞ 14 വർഷങ്ങൾ എനിക്ക്ഒരു വലിയ സ്വപ്ന സാക്ഷാത്കാരമാണ്. ഞാൻ ട്രിനിഡാഡ് ആൻഡ് ടൊബാഗോയ്ക്കും വെസ്റ്റ് ഇൻഡീസിനും വേണ്ടി കളിച്ചു എന്റെ എക്കാലത്തെയും വലിയ ബാല്യകാല സ്വപ്നം ഇപ്പോൾ സഫലമാക്കി “രാംദിൻ വിരമിക്കൽ തീരുമാനം ഇപ്രകാരം അറിയിച്ചു.
അതേസമയം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും 37കാരനായ ദിനേശ് രാംദിൻ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചു എങ്കിലും താരം തുടർന്നും ടി :20 ലീഗുകൾ അടക്കം ഭാഗമായി തുടരും. കരീബിയൻ പ്രീമിയർ ലീഗ് ഭാഗമായി St Kitts & Nevis Patriots ടീമുകൾക്ക് വേണ്ടി രാംദിൻ കളിച്ചിട്ടുണ്ട്.