പത്തനംതിട്ട:എന്‍എസ്‌എസ് മുന്‍ പ്രസിഡന്റ് അഡ്വ. പിഎന്‍ നരേന്ദ്രനാഥന്‍ നായര്‍ (89) അന്തരിച്ചു.വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നു ചികിത്സയിലായിരുന്നു. സംസ്കാരം ബുധനാഴ്ച പത്തനംതിട്ടയില്‍.
ചെങ്ങന്നൂര്‍ കല്ലിശേരി ഡോ. കെഎം ചെറിയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അന്ത്യം. ആരോഗ്യ സ്ഥിതി മോശമായതോടെ ഇന്നലെ വൈകീട്ട് ഇലന്തൂര്‍ ഇഎംഎസ് സഹകരണ ആശുപത്രിയിലും പിന്നീട് രാത്രിയില്‍ കല്ലിശേരി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
2012 മുതല്‍ തുടര്‍ച്ചയായി നാല് തവണ എന്‍എസ്‌എസ് പ്രസിഡന്റ് സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ദീര്‍ഘകാലം എന്‍എസ്‌എസ് പത്തനംതിട്ട യൂണിയന്‍ പ്രസിഡന്റ്, എന്‍എസ്‌എസ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് അംഗം, ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
ഭാര്യ: കെ രമാഭായി. മക്കള്‍: നിര്‍മല, മായ. മരുമക്കള്‍: ശിവശങ്കരന്‍ നായര്‍ (തിരുവല്ല), ജസ്റ്റിസ് കെ ഹരിപാല്‍ (കേരള ഹൈക്കോടതി.