ത്യശ്ശൂര്‍: സംസ്ഥാനത്ത് 242 മദ്യശാലകള്‍ കൂടി തുറക്കാന്‍ ബിവറേജസ് കോര്‍പ്പറേഷന് സര്‍ക്കാര്‍ അനുമതി നൽകി. പുതിയതായി വരാനിരിക്കുന്ന മദ്യശാലകളില്‍ ഏറ്റവും കൂടുതൽ ത്യശ്ശൂര്‍ ജില്ലയിലാണ്. 28 മദ്യശാലകളാണ് തൃശ്ശൂരിൽ മാത്രം തുറക്കുന്നത്. നിലവിൽ തൃശൂറിൽ 23 മദ്യശാലകളാണുള്ളത്.
ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളില്‍ 25, തിരുവനന്തപുരം-27, കൊല്ലം-24, പാലക്കാട് 20 എന്നിങ്ങനെയാണ് മദ്യശാലകളുടെ കണക്ക്. പത്തനംതിട്ട, കാസര്‍ഗോഡ് എന്നിവിടങ്ങളിലാണ് ഏറ്റവും കുറവ്. ഏഴ് മദ്യശാലകളാണ് രണ്ട് ജില്ലകളിലുമുള്ളത്.