Headlines

മധ്യപ്രദേശിൽ വൻ അപകടം, 40 യാത്രക്കാരുമായി ബസ് നർമദ നദിയിൽ വീണു, പത്തിലധികം മൃതദേഹങ്ങൾ കണ്ടെടുത്തു.

മധ്യപ്രദേശിലെ ധാർ ജില്ലയിലെ ഖൽഘട്ടിൽ വൻ അപകടം. 40 ഓളം യാത്രക്കാരുമായി പോയ ബസ് നർമ്മദ നദിയിൽ വീണു 12 പേർ മരിച്ചു. മീഡിയക്ക് കിട്ടിയ വിവരമനുസരിച്ച്, ഇൻഡോറിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ബസ് ഖൽഘട്ട് സഞ്ജയ് സേതു പാലത്തിന് മുകളിൽ സ്ഥിരത നഷ്ടപ്പെട്ടതിനാൽ നദിയിലേക്ക് വീണു.

അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്‌, പരിക്ക് പറ്റിയവരെ ആംബുലൻസിന്റെ സഹായത്തോടെ ധംനോദ് അതോറിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ധംനോദ് പോലീസും ഖൽതക പോലീസും സ്ഥലത്തെത്തി. രക്ഷാപ്രവർത്തനത്തിനായി മുങ്ങൽ വിദഗ്ധരും സഹായത്തിനായി എൻഡിആർഎഫ് പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *