ജാജ്പൂർ: ഒഡീഷയിലെ ജാജ്പൂർ ജില്ലയിൽ, ബലാത്സംഗത്തിൽ നിന്ന് രക്ഷപ്പെടാൻ ഒരു യുവതി ടെറസിൽ നിന്ന് ചാടി. ചാട്ടത്തിൽ ഗുരുതരമായ പരിക്കുകൾ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് ഈ സംഭവം നടന്നത്. പോലീസ് പറയുന്നതനുസരിച്ച്, കെന്ദുജാറിലെ കലിംഗ നഗറിൽ ഞായറാഴ്ച ശക്തമായ മഴ പെയ്തിരുന്നു. കെന്ദുജാറിലെ സഹോദരിയുടെ വീട്ടിലേക്ക് സഹോദരനൊപ്പം പോകുകയായിരുന്നു യുവതി.
ബസിൽ നിന്ന് ഓരോരുത്തരായി ഇറങ്ങിയപ്പോഴും മഴ കഴിഞ്ഞിരുന്നില്ല. മഴ മാറുന്നത് വരെ യുവതിയും സഹോദരനും ബസ് സ്റ്റോപ്പിൽ തന്നെ നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ 5 പേർ എത്തുകയും ശല്യപ്പെടുത്തുകയും ചെയ്തു, ചോദിക്കാൻ ചെന്ന യുവതിയുടെ സഹോദരനെ മർദ്ദിച്ച് ഓടിക്കുകയും ചെയ്തു. ഇവരാണ് യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകി. പ്രാണരക്ഷാർത്ഥം ഓടിയ യുവതി അടുത്ത് കണ്ട വീടിന്റെ മേൽക്കൂരയുടെ ദിശയിലേക്ക് ഓടുകയും അവിടെ നിന്നും താഴേക്ക് ചാടുകയും ചെയ്തു.