ലുധിയാന ജില്ലയിലെ പായൽ തെഹ്‌സിലിലെ റൗണി ഗ്രാമത്തിലെ ദമ്പതികളുടെ വീട്ടിൽ പെട്ടിക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ ഭാര്യയുടെ മൃതദേഹം കണ്ടെത്തി. ശേഷം കൊലപ്പെടുത്തിയ കേസിൽ സംശയിച്ചു ഭർത്താവിനെ പഞ്ചാബ് പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. ആദ്യം ഒളിവിൽ പോവുകയും ശക്തമായ തിരച്ചിലിനൊടുവിൽ പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഭർത്താവ് അവിഹിതബന്ധം സംശയിക്കുകയും പലപ്പോഴും മർദ്ദിക്കുകയും ചെയ്യാറുണ്ടെന്ന് ഭാര്യയുടെ കുടുംബാംഗങ്ങൾ പറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, വഴക്കിനെ തുടർന്ന് അവൾ വീട്ടിൽ നിന്ന് പോയിരുന്നുവെങ്കിലും ജസ്‌വീന്ദർ നിർബന്ധിച്ചതിനെത്തുടർന്ന് അവൾ തിരിച്ചെത്തിയിരുന്നു. അതിനെ തുടർന്നുണ്ടായ വഴക്കിലാണ് കൊലപാതകം നടന്നിരിക്കുന്നതു എന്ന് തെളിഞ്ഞിട്ടുണ്ട്
യുവതിയുടെ മൃതദേഹം ഇരുമ്പ് പെട്ടിയിൽ കണ്ടെത്തി, ഭർത്താവ് അറസ്റ്റിൽ
