യൂജിന്‍: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ അന്നു റാണി ഫൈനലിന് യോഗ്യത നേടി.”ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ അന്നുവിന്റെ തുടര്‍ച്ചയായ രണ്ടാം ഫൈനലാണിത്. യോഗ്യതാ റൗണ്ടില്‍ 59.60 മീറ്റര്‍ എറിഞ്ഞാണ് അന്നു കലാശപ്പോരിന് യോഗ്യത നേടിയത്. 63.82 മീറ്ററാണ് താരത്തിന്റെ സീസണിലെ മികച്ച പ്രകടനം. യോഗ്യതാ റൗണ്ടില്‍ മികച്ച പ്രകടനം നടത്തിയ 12 പേരില്‍ ഒരാളായാണ് അന്നു ഫൈനലിലെത്തിയിരിക്കുന്നത്. യോഗ്യതാ മാര്‍ക്കായ 62.5 മീറ്റര്‍ മറികടക്കാനായത് മൂന്ന് താരങ്ങള്‍ക്ക് മാത്രമാണ്.
ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്; ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ അന്നു റാണി ഫൈനലില്‍
