തൃശൂർ: നവജാത ഇരട്ടക്കുട്ടികളുമായി പോയ ആംബുലൻസ് ബസ്സിന് പിന്നിലിടിച്ച് ഒരു കുട്ടി മരിച്ചു.തൃശൂര്‍ മുളങ്കുന്നത്തുകാവില്‍ കെഎസ്ആര്‍ടിസി ബസും ആംബുലന്‍സും കൂട്ടിയിടിച്ച് ആണ് അപകടം. നവജാത ശിശുവുമായി പോയിരുന്ന ആംബുലന്‍സ് അപകടത്തില്‍പ്പെടുകയായിരുന്നു. വടക്കാഞ്ചേരി സ്വദേശികളായ ഷഫീഖ്-അന്‍ഷിദ ദമ്പതികളുടെ ഒന്നരമാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്.
കുഞ്ഞിന് ശ്വാസതടസം നേരിട്ടതിനെത്തുടര്‍ന്നാണ് ആംബുലന്‍സില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അപകടത്തില്‍ ഇവരുടെ രണ്ടാമത്തെ കുഞ്ഞിനും രണ്ട് ബന്ധുക്കള്‍ക്കും ഡ്രൈവര്‍ക്കും പരുക്കേറ്റു.
നവജാത ഇരട്ടക്കുട്ടികളുമായി പോയ ആംബുലൻസ് ബസ്സിന് പിന്നിലിടിച്ച് ഒരു കുട്ടി മരിച്ചു
