ബംഗളൂരു: കര്‍ണാടകയിലെ ഉഡുപ്പിയില്‍ രോഗിയുമായി പോകുന്ന ആംബുലന്‍സ് നിയന്ത്രണം വിട്ട് ടോള്‍ ബൂത്തിലേക്ക് ഇടിച്ചുകയറി നാലുപേര്‍ മരിച്ചു.നാലുപേര്‍ക്ക് പരിക്കേറ്റു.
ഞെട്ടിപ്പിക്കുന്ന അപകടത്തിന്‍റെ സി.സി.ടി.വി ദൃശ്യം പുറത്തുവന്നു. ആംബുലന്‍സ് വരുന്നത് ശ്രദ്ധയില്‍പ്പെട്ട ടോള്‍ ബൂത്ത് ജീവനക്കാര്‍ റോഡില്‍നിന്ന് ബാരിക്കേഡുകള്‍ മാറ്റുന്നത് വിഡിയോയിലുണ്ട്. എന്നാല്‍, അതിവേഗത്തിലെത്തിയ ആംബുലന്‍സ് മഴ കാരണം നനഞ്ഞു കിടന്ന റോഡില്‍ നിയന്ത്രണം വിട്ട് ടോള്‍ ബൂത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ടോള്‍ ബൂത്തിലേക്ക് ആംബുലൻസ് ഇടിച്ചുകയറി, 4 മരണം,വീഡിയോ
