കൊച്ചി:പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നാളെ ഉച്ചയ്ക്ക് 3 മണിവരെ ഹൈക്കോടതി നീട്ടി. സിബിഎസ്ഇ വിദ്യാർഥികളുടെ ഹർജിയിലാണ് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയം ഒരു ദിവസം കൂടി കോടതി നീട്ടി നൽകിയത്. പത്താം ക്ലാസ് പരീക്ഷാഫലം എന്ന് പ്രസിദ്ധീകരിക്കുമെന്ന് നാളെ സിബിഎസ്ഇ കോടതിയിൽ അറിയിക്കും.
ഫലപ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് സിബിഎസ്ഇ വ്യക്തമാക്കി. പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയം നീട്ടി നൽകാനാകില്ലെന്ന് സർക്കാർ ഇന്നും കോടതിയിൽ ആവർത്തിച്ചു. സംസ്ഥാന സിലബസ് പഠിച്ച വിദ്യാർഥികൾ കഴിഞ്ഞ ഒരുമാസമായി പ്രവേശനത്തിന് കാത്തിരിക്കുകയാണെന്നും, അതുകൊണ്ടുതന്നെ സമയം നീട്ടി നൽകാനാകില്ലെന്നുമാണ് സർക്കാരിന്റെ നിലപാട്.
പ്ലസ് വൺ പ്രവേശനത്തിന് നാളെ കൂടി അപേക്ഷിക്കാം
