തിരുവനന്തപുരം: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ദ്രൗപതി മുര്‍മുവിന്റെ വിജയം 60 ശതമാനത്തിലേറെ വോട്ടുകള്‍ നേടി.2824 വോട്ടുകളാണ് ദ്രൗപതി മുര്‍മുവിന് ലഭിച്ചത്. വോട്ടുമൂല്യം 6. 77 ലക്ഷം. 1877 വോട്ടുകള്‍ നേടിയ പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ 3.80 ലക്ഷം വോട്ടുമൂല്യം നേടി.
ഇന്ത്യയുടെ 15ാമത് രാഷ്ട്രപതിയായി ദ്രൗപതി മുര്‍മുവിനെ തിരഞ്ഞെടുത്തതായി രാജ്യസഭാ സെക്രട്ടറിയും റിട്ടേണിംഗ് ഓഫീസറുമായ പി.സി. മോദി പ്രഖ്യാപിച്ചു. അതേസമയം കേരളത്തില്‍ നിന്നും ദ്രൗപതി മുര്‍മുവിന് വോട്ട് ലഭിച്ചുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. 140 അംഗ നിയമസഭയില്‍ 139 അംഗങ്ങളുടെ വോട്ടാണ് യശ്വന്ത് സിന്‍ഹയ്ക്ക് ലഭിച്ചത്. ഒരു വോട്ട് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ ദ്രൗപതി മുര്‍മുവിന് ലഭിച്ചതായാണ് അന്തിമകണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. കേരളത്തിൽ യുഡിഎഫ് എൽഡിഎഫ് എംഎൽഎമാർ ആണുള്ളത്. ഇതിൽ ഒരു വോട്ട് ആണ് മുർമുവിനു ചെയ്തത്.
കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും ക്രോസ് വോട്ടിംഗ് നടന്നതായി സൂചനയുണ്ട്. ബി.ജെ.പിയും ഇക്കാര്യം അവകാശപ്പെട്ടിരുന്നു. ചില സംസ്ഥാനങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തന്നെ മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചതോടെ വോട്ടുചോര്‍ച്ചയുണ്ടാകുമെന്ന ആശങ്കയിലായിരുന്നു. അക്കാര്യം ശരി വയ്ക്കുന്ന തരത്തിലാണ് തിരഞ്ഞെടുപ്പ് ഫലവും.
പ്രതിപക്ഷത്തെ 17 എംപിമാർ മുർമുവിന് അനുകൂലമായി ക്രോസ്സ് വോട്ട് ചെയ്തതെന്നാണ് റിപ്പോർട്ട്. കൂടാതെ 104 എംഎൽഎമാരും ക്രോസ്സ് വോട്ട് ചെയ്തതായി റിപ്പോർട്ട് ഉണ്ട്
ദ്രൗപതി മുര്‍മുവിന് കേരളത്തിലും ഒരു വോട്ട്; 60 ശതമാനത്തിലേറെ വോട്ടുകള്‍ നേടി വിജയം
