Headlines

68-മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

ന്യൂഡൽഹി: 68-മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2020ലെ ചിത്രങ്ങളാണ് പുരസ്കാരത്തിന് പരിഗണിച്ചത്. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നേട്ടമാണ് മലയാളികൾ നേടിയത്.

മികച്ച നടിയ്ക്കുള്ള പുരസ്കാരം മലയാളിയായ അപർണ ബാലമുരളിക്ക് (സുരരെപ്രോട്ര്) മികച്ച നടന്മാരായി സൂര്യയും(സുരരെപ്രോട്ര്) അജയ് ദേവ്ഗന്നും(തൻഹാജി). മികച്ച സംവിധായകൻ സച്ചിയാണ്(അയ്യപ്പനും കോശിയും). മികച്ച സഹനടൻ ബിജുമേനോൻ(അയ്യപ്പനും കോശിയും).

മികച്ച പിന്നണി ഗായിക: നഞ്ചിയമ്മ(അയ്യപ്പനും കോശിയും)

മികച്ച സംഘട്ടനം: അയ്യപ്പനും കോശിയും(മാഫിയ ശശി)

മികച്ച പ്രൊഡക്ഷൻ ഡിസൈനർ:അനീസ് നാടോടി(കപ്പേള)

മികച്ച ശബ്ദ ലേഖനം: വിഷ്ണു ഗോപി (മാലിക്)

മികച്ച മലയാള ചിത്രം: തിങ്കളാഴ്ച നിശ്ചയം.(സെന്ന ഹെഗ്ഡെ)

മലയാള ചിത്രം വാങ്കിന് പ്രത്യേക പരാമർശം.(സംവിധാനം കാവ്യ പ്രകാശ്)

മികച്ച ഛായാഗ്രഹണം (നോൺ ഫീച്ചർ വിഭാഗം): നിഖിൽ എസ് പ്രവീൺ (ശബ്ദിക്കുന്ന കലപ്പ)

മികച്ച ചലച്ചിത്ര ഗ്രന്ഥം(പ്രത്യേക പരാമർശം): എംടി. അനുഭവങ്ങളുടെ പുസ്തകം(അനൂപ് രാമകൃഷ്ണൻ)

മികച്ച സിനിമ സൗഹൃദ സംസ്ഥാനത്തിനുള്ള അംഗീകാരം മധ്യപ്രദേശിന്.

295 ചിത്രങ്ങളാണ് പുരസ്കാരത്തിന് പരിഗണിച്ചത്. മത്സര വിഭാഗത്തിൽ മലയാളത്തിൽ നിന്ന് 30 ഓളം ചിത്രങ്ങൾ ഉണ്ടായിരുന്നു. മികച്ച ചിത്രം, നടൻ എന്ന വിഭാഗങ്ങളിൽ ശക്തമായ മത്സരമാണ് നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *