Headlines

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി,ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ കലക്ടർ, രേണു രാജ് എറണാകുളത്ത്

തിരുവനന്തപുരം:സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചു.മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ വാഹനമിടിച്ചു മരിച്ച കേസിലെ മുഖ്യപ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍, സസ്‌പെന്‍ഷന് ശേഷം ആരോഗ്യവകുപ്പിലെ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. നിലവിലെ തിരുവനന്തപുരം ജില്ലാ കലക്ടര്‍ നവ്‌ജ്യോത് സിങ് ഖോസയാണ് പുതിയ ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി.

ആലപ്പുഴ ജില്ലാ കലക്ടര്‍ രേണു രാജിനെ എറണാകുളം കലക്ടര്‍ ആയി നിയമിച്ചു. ജെറോമിക് ജോര്‍ജ് തിരുവനന്തപുരം കലക്ടര്‍. ജാഫര്‍ മാലിക്കിനെ പിആര്‍ഡി ഡയറക്ടറായും നിയമിച്ചു. എംജി രാജ്യമാണിക്യത്തെ റൂറര്‍ ഡെവലപ്‌മെന്റ് കമ്മീഷണര്‍ ആയി നിയമിച്ചു. ഹരികിഷോറിനെ കെഎസ്‌ഐഡിസി എംഡിയായും നിയമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *