Headlines

നീരജ് ചോപ്രയ്ക്ക് വെള്ളി; എൽദോസ് പോളിന് ഒമ്പതാം സ്ഥാനം

ഒറിഗോൺ: ഒളിംപിക്‌സിന് പിന്നാലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും ചരിത്ര മെഡലുമായി നീരജ് ചോപ്ര പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവായ നീരജ് ലോക മീറ്റില്‍ വെള്ളിയണിഞ്ഞു. ഗ്രാനഡയുടെ ലോക ചാമ്പ്യന്‍ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ് സ്വര്‍ണം നിലനിര്‍ത്തി.നാലാമത്തെ ഏറിൽ 88.13 മീറ്റർ മറികടന്നാണ്‌ നേട്ടം. 2003ൽ പാരീസിൽ നടന്ന ലോക മീറ്റിൽ അഞ്‌ജുബോബി ജോർജ്‌ ലോങ്ജമ്പിൽ വെങ്കലം നേടിയശേഷമുള്ള ആദ്യ മെഡലാണ്‌. ഗ്രെനഡയുടെ ലോക ചാമ്പ്യൻ ആൻഡേഴ്‌സൺ പീറ്റേഴ്‌സ്‌ 90.54 മീറ്റർ എറിഞ്ഞ്‌ സ്വർണം നേടി. ചെക്ക്‌ താരം ജാക്കൂബ്‌ വാഡിൽജക്‌ 88.09 മീറ്റർ എറിഞ്ഞ്‌ വെങ്കലം സ്വന്തമാക്കി.

അതേസമയം ട്രിപ്പിൾജമ്പിൽ മലയാളി താരം എൽദോസ്‌ പോൾ ഒമ്പതാം സ്ഥാനത്താണ്‌ (16.79). പോർച്ചുഗലിന്റെ പെഡ്രോ പിച്ചാർഡോ സ്വർണം നേടി(17.95 മീറ്റർ). പുരുഷന്മാരുടെ 4×400 മീറ്റർ റിലേയിൽ ഇന്ത്യൻ ടീം ഫൈനലിലെത്താതെ പുറത്തായി. മുഹമ്മദ്‌ അനസ്‌, മുഹമ്മദ്‌ അജ്‌മൽ, നാഗനാഥൻ പാണ്ടി, രാജേഷ്‌ രമേഷ്‌ എന്നിവരാണ്‌ ഇറങ്ങിയത്‌. 13 ടീമുകൾ അണിനിരന്നപ്പോൾ പന്ത്രണ്ടാം സ്ഥാനം.”

Leave a Reply

Your email address will not be published. Required fields are marked *