Headlines

നിർത്തിയത് അറിയാൻ വൈകി, നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്ന് ചാടിയിറങ്ങി, യുവാവിന് ദാരുണാന്ത്യം

മലപ്പുറം: തീവണ്ടിയില്‍ നിന്ന് ചാടിയിറങ്ങവെ കാല്‍തെറ്റി ട്രെയിനിന് അടിയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം.എളംകൂര്‍ ചെറാംകുത്തില്‍ മണലായിയിലെ കല്ലിങ്ങല്‍ മഹേഷാണ് (22) മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ തിരൂര്‍ റെയില്‍വേസ്റ്റേഷനിലാണ് അപകടമുണ്ടായത്.

പോത്തന്നൂരില്‍ നിന്നാണ് മഹേഷ് പോണ്ടിച്ചേരി-മംഗളൂരു എക്‌സ്പ്രസില്‍ കയറുന്നത്. തിരൂരില്‍ വണ്ടി നിര്‍ത്തിയത് അറിയാന്‍ മഹേഷ് വൈകിയതാണ് അപകടത്തിന് കാരണമായത്. 4.58-ന് വണ്ടി വിട്ടപ്പോള്‍ മഹേഷ് പെട്ടെന്ന് പ്ലാറ്റ്ഫോമിലേക്ക് ചാടിയിറങ്ങുകയായിരുന്നു. കാല്‍തെറ്റി തീവണ്ടിക്കടിയിലേക്കു വീണു.

തിരുച്ചിറപ്പള്ളിയില്‍ എംആര്‍എഫ് കമ്പനിയിൽ ഇലക്‌ട്രിക്കല്‍ സൂപ്പര്‍വൈസറായ മഹേഷ്. സത്യകുമാറിന്റെയും സുനിതയുടെയും മകനാണ്. സഹോദരി: മഞ്ജിത. സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *