സ്കൂൾ വിദ്യാര്‍ഥികള്‍ക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റ പ്രതി പിടിയിൽ
സ്കൂൾ കുട്ടികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റ അതിരമ്പുഴ കുട്ടിപ്പടി ഭാഗത്ത് അഭിരാമം വീട്ടിൽ ശങ്കരപിളള മകൻ ജയദേവൻ (52) നെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മാന്നാനം കുട്ടിപ്പടി ഭാഗത്ത് അഭിരാമം ബേക്കറി & ജനറൽ സ്റ്റോഴ്സ് എന്ന കടയിൽ നിന്നും സ്കൂൾ കുട്ടികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നു എന്ന് ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന്‍ ഗാന്ധിനഗര്‍ എസ്.എച്ച്.ഓ ഷിജി.കെ . എസ്.ഐ. വിദ്യ. സി.പി.ഓ. സോണി തോമസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇയാളുടെ കടയിൽ നിന്നും സിഗരറ്റും മറ്റും പുകയില ഉൽപ്പന്നങ്ങളും പോലീസ് കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി. സ്കൂളുകളും, കോളേജുകളും കേന്ദ്രീകരിച്ചുള്ള പുകയില ഉൽപ്പന്നങ്ങൾ വില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതാണെന്ന് ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്ക് അറിയിച്ചു