തിരുവനന്തപുരം:മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ആലപ്പുഴ ജില്ലാ കലക്ടറായതിനെ സംബന്ധിച്ച ചോദ്യങ്ങളില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.സര്‍ക്കാര്‍ സര്‍വീസിന്‍റെ ഭാഗമായി ഇരിക്കുന്ന ഒരാള്‍ ഓരോ ഘട്ടത്തിലും ഓരോ ചുമതല വഹിക്കേണ്ടി വരും. അതിന്‍റെ ഭാഗമായി ചുമതല നല്‍കിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
ശ്രീറാമിനെ ഇപ്പോള്‍ ഒരു ചുമതല ഏല്‍പ്പിച്ചിട്ടുണ്ട്. അത് വീഴ്ചയില്ലാതെ ചെയ്യട്ടേയെന്ന് അദ്ദേഹം വ്യക്തമാക്കി.
വിഷയത്തില്‍ ഇത്തരം ചോദ്യങ്ങള്‍ സ്വാഭാവികമാണ്. ബഷീര്‍ നമ്മുടെയെല്ലാം സുഹൃത്താണ്. കേസില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ല. കൂടുതല്‍ ശക്തമായ നടപടികള്‍ മാത്രമേ സ്വീകരിച്ചിട്ടൂള്ളൂ. ഇനിയും അത് തുടരും. മറ്റ് കാര്യങ്ങളില്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ എന്തെങ്കിലും വീഴ്ച വരുന്നുണ്ടോ എന്നാണ് നോക്കേണ്ടതെന്നും പിണറായി വിജയന്‍ പറഞ്ഞു.
വിവാദങ്ങള്‍ക്കിടെ ശ്രീറാം വെങ്കിട്ടരാമന്‍ ഇന്ന് ആലപ്പുഴ ജില്ലാ കലക്ടറായി ചുമതലയേറ്റു. സ്ഥാനമൊഴിയുന്ന ജില്ലാ കലക്ടര്‍ രേണുരാജില്‍ നിന്നാണ് ചുമതലയേറ്റത്. ശ്രീറാമിനെ കലക്ടറായി നിയമിച്ചതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. അതിനിടെയാണ് പതിനൊന്നരയോടെ കലക്ടറേറ്റിലെത്തി ചുമതലയേറ്റത്.
‘ഇപ്പോള്‍ ഒരു ചുമതല ഏല്‍പ്പിച്ചിട്ടുണ്ട്, അത് വീഴ്ചയില്ലാതെ ചെയ്യട്ടേയെന്ന് മുഖ്യമന്ത്രി
