News Courtesy: Voice of Alappuzha (Facebook Group)
2022 ജൂലൈ 14 നു ആലപ്പുഴ ബീച്ചിന് സമീപം ഇരുന്ന് സംസാരിക്കുകയായിരുന്നു യുവതിയേയും, സുഹൃത്തിനേയും ഭീഷണിപ്പെടുത്തി യുവതിയുടെ കയ്യിൽ നിന്നും അൻപതിനായിരം രൂപയുടെ സ്വർണ്ണാഭരണങ്ങൾ കവർച്ചചെയ്ത കേസ്സിലേയും, ജൂലൈ മാസം പതിനാറാം തീയതി ആലപ്പുഴ ESI ആശുപത്രിക്ക് പടിഞ്ഞാറ് ബീച്ചിന് സമീപം പെൺസുഹൃത്തുമായിരുന്ന് സംസാരിക്കുകയായിരുന്ന സുഹൃത്തിനേയും യുവാവിനെയും ഭീഷണിപ്പെടുത്തിയ ശേഷം ഇവരിൽനിന്ന് ഒരു ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്ത
കേസ്സിലേയും പ്രതികളായ ആലപ്പുഴ ബീച്ച് വാർഡിൽ തൈപ്പറമ്പിൽ വീട്ടിൽ വീട്ടിൽ വൈശാഖ്, ആലപ്പുഴ കളർകോട് സനാതനപുരം പ്ലാപ്പള്ളി മഠം വീട്ടിൽ നിന്നും ആലപ്പുഴ മുൻസിപ്പൽ ബീച്ച് വാർഡിൽ തൈപ്പറമ്പിൽ വീട്ടിൽ വിഷ്ണു എന്നിവരെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു