Headlines

പൂട്ടിയ കാറിൽ യുവാവ് മരിച്ച നിലയിൽ, വിഷവാതകം ശ്വസിച്ചതെന്ന് സംശയം

കോട്ടയം മെഡിക്കല്‍ കോളേജ് അങ്കണത്തില്‍ കാറിനുള്ളില്‍ ഇടുക്കി സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.ഇടുക്കി കീരിത്തോട് സ്വദേശി മൂലേരിയില്‍ അഖിലിനെയാണ് (31) ദേഹമാസകലം പൊള്ളലേറ്റ നിലയില്‍ കാറിനുള്ളില്‍ കണ്ടെത്തിയത്.

പിതാവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് മാതാവിനോടൊപ്പം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയതായിരുന്നു അഖില്‍. പിതാവും മാതാവും ആശുപത്രിയിലേക്ക് കയറി പോയെങ്കിലും കാറിനുള്ളില്‍ തന്നെ ഇരുന്ന അഖിലിനെ ഏറെ നേരമായിട്ടും എത്താത്തതിനാല്‍ മാതാവ് അന്വേഷിച്ച്‌ എത്തിയപ്പോഴാണ് കാറിനുള്ളില്‍ മരിച്ച്‌ കിടക്കുന്ന നിലയില്‍ കണ്ടതെന്ന് മാതാവ് പൊലീസിനോട് പറഞ്ഞു.

ഉടന്‍തന്നെ സെക്യൂരിറ്റി ജീവനക്കാരെ അറിയിച്ചു. തുടര്‍ന്ന് ഗാന്ധിനഗര്‍ പൊലീസ് എത്തി കാര്‍ തുറന്ന് മൃതദേഹം പുറത്തെടുത്ത് മോര്‍ച്ചറിയിലേക്ക് മാറ്റി. കാര്‍ ഉള്ളില്‍ നിന്നും പൂട്ടിയ നിലയിലായിരുന്നു.കാറിന്റെ എ.സി.യില്‍നിന്നുള്ള വിഷവാതകം ശ്വസിച്ചതാകാം മരണകാരണമെന്ന് സംശയിക്കുന്നു. പോസ്റ്റ്മോര്‍ട്ടത്തിനും രാസപരിശോധനയ്ക്കും ശേഷമേ മരണകാരണം വ്യക്തമാകൂ

സംഭവത്തിന്റെ ദുരൂഹത മുന്‍നിര്‍ത്തി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *