തിരുവനന്തപുരം: വനാതിര്‍ത്തിക്കു പുറത്ത് ഒരു കി.മീ. വരെ സംരക്ഷിത മേഖലയാക്കുമെന്ന ഉത്തരവ് തിരുത്താന്‍ മന്ത്രിസഭാ തീരുമാനം. സുപ്രീംകോടതിയില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ വനംവകുപ്പിനെ ചുമതലപ്പെടുത്തി. പരിസ്ഥിതി ലോലമേഖലയില്‍ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കും.
മന്ത്രിസഭ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പ്രതികരിച്ചു. ലക്ഷക്കണക്കിനു വീടുകളും കൃഷിയും നഷ്ടപ്പെടുന്ന തീരുമാനം തിരുത്തുന്നതില്‍ സന്തോഷം. സര്‍ക്കാര്‍ ഉത്തരവാണ് കോടതി വിധിക്കു വഴിതെളിച്ചതെന്നും വി.ഡി.സതീശൻ പറഞ്ഞു.
ബഫര്‍ സോണ്‍: ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കും; 2019ലെ ഉത്തരവ് തിരുത്തും
