ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ രാഷ്ട്രപത്നി എന്ന് വിളിച്ച് അപമാനിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി എംപി.രേഖാമൂലമാണ് അധീര്‍ രഞ്ജന്‍ ചൗധരി ക്ഷമാപണം നടത്തിയിരിക്കുന്നത്.
തനിക്ക് സംഭവിച്ച നാക്കുപിഴയായിരുന്നു പരാമര്‍ശം എന്ന് കത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു. പിഴവ് മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കത്തില്‍ പറയുന്നു.
ഒരു ഹിന്ദി ചാനലിനോട് പ്രതികരിക്കവെയാണ് കോണ്‍ഗ്രസ് ലോക്സഭാകക്ഷി നേതാവ് കൂടിയായ അധീര്‍ രഞ്ജന്‍ ചൗധരിയുടെ വിവാദ പരാമര്‍ശം. ഇതിനെതിരെ പാര്‍ലമെന്റിന്റെ ഇരു സഭകളിലും ബിജെപി പ്രതിഷേധം ശക്തമാക്കിയിരുന്നു.
കോണ്‍ഗ്രസ് സ്ത്രീ വിരുദ്ധരും ആദിവാസി വിരുദ്ധരുമാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി കുറ്റപ്പെടുത്തി. ദ്രൗപദി മുര്‍മു രാഷ്ട്രപതി സ്ഥാനാര്‍ഥിയായപ്പോള്‍ തന്നെ കോണ്‍ഗ്രസ് നിരന്തരം അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളാണു നടത്തുന്നതെന്നും രാഷ്ട്രപതിയെ അധിക്ഷേപിച്ചതില്‍ കോണ്‍ഗ്രസ് മാപ്പു പറയണമെന്നും സ്മൃതി ഇറാനി ലോക്‌സഭയില്‍ ആവശ്യപ്പെട്ടിരുന്നു.
പരാമർശത്തിൽ മാപ്പ് പറഞ്ഞ് അധീര്‍ രഞ്ജന്‍ ചൗധരി
