Headlines

യുവഎഴുത്തുകാരിയെ പീഡിപ്പിക്കാൻ ശ്രമം, സിവിക് ചന്ദ്രനെതിരെ വീണ്ടും കേസെടുത്തു

തൃശൂർ: കോവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധികളോട് പൊരുതി വിജയിച്ച പുതിയ ബിസിനസ് സംരംഭകർക്ക് കേരളവിഷൻ ചാനൽ എന്നും പൂർണ്ണ പിന്തുണ നൽകിയിരുന്നു. മഹാമാരിക്കാലത്തെ അതിജീവനത്തിന് സ്നേഹ സമ്മാനമെന്നോണം സക്സസ് ലൈൻ ബിസിനസ്സ് എന്റർപ്രൈനേർസ് കേരളവിഷൻ അവാർഡ് 2022 ജൂലൈ 31 ഞായറാഴ്ച തൃശ്ശൂരിലെ തിരുവമ്പാടി നന്ദനം കൺവെൻഷൻ സെൻററിൽ വച്ച് നടത്തുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് തെരഞ്ഞെടുത്ത സംരംഭകരെ റവന്യൂ മന്ത്രി കെ രാജൻ ആദരിക്കുന്നു. എംഎൽഎ പി ബാലചന്ദ്രൻ, സിനിമാതാരം ദേവൻ എന്നിവർ പ്രശംസ ഫലകവും സമ്മാനിക്കുന്നു.

കേരളവിഷൻ എം ഡി രാജ്മോഹൻ മാമ്പ്ര ചെയർമാൻ പ്രവീൺ മോഹൻ സി ഒ എ സംസ്ഥാന പ്രസിഡന്റ് അബൂബക്കർ സിദ്ദിഖ്, ജനറൽ സെക്രട്ടറി കെ വി രാജൻ, കെ സി സി എൽ ചെയർമാൻ കെ ഗോവിന്ദൻ, കെ സി സി എൽ എം ഡി സുരേഷ് കുമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. നൃത്ത സംഗീത ഹാസ്യ വിരുന്നുകളടക്കമുള്ള വിപുലമായ സ്റ്റേജ് ഷോ ആണ് കേരള വിഷൻ ചാനൽ ഇതോടനുബന്ധിച്ച് തൃശ്ശൂരിൽ ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *